ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ജീവനൊടുക്കിയത് 12,360 കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം 12,360 കര്‍ഷകരും കര്‍ഷത്തൊഴിലാളികളും ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര കൃഷി സഹമന്ത്രി മോഹന്‍ഭായ് കുന്‍ഡാരിയ പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞവര്‍ഷം ദിവസവും ശരാശരി 34 കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ജീവനൊടുക്കി. കടക്കെണി, കൃഷിനാശം എന്നിവയാണ് കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണം. 2013ല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 11,772 ആയിരുന്നു. 2012ല്‍ ജീവനൊടുക്കിയവര്‍ 13,754 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയവരില്‍ 5,650 പേര്‍ കര്‍ഷകരും 6,710 പേര്‍ കര്‍ഷകത്തൊഴിലാളികളുമായിരുന്നു. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണിത്. മഹാരാഷ്ട്ര, തെലുങ്കാന, ഒഡീഷ എന്നിവയാണു കര്‍ഷക ആത്മഹത്യയ്ക്കു മുമ്പില്‍നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

Share this news

Leave a Reply

%d bloggers like this: