മൈന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി

ഡബ്ലിന്‍: മൈന്‍ഡ് സംഘടിപ്പിച്ച അഞ്ചാമത് ഓള്‍ അയര്‍ലന്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി. അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുപത്തഞ്ചോളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ ടീമും മികച്ച പ്രകടനം കാഴ്ചവച്ചു.

സിംഗിള്‍സ് വിഭാഗത്തില്‍ ഗൗതം-റെഡി സഖ്യം, മെയ്ജന്‍ – ഫെബിന്‍ സഖ്യം, മാര്‍ട്ടിന്‍ – ജോജി സഖ്യം ജേതാക്കളായി. ലിന്‍സണ്‍ – ഇളയ് രാജ് സഖ്യം, വിനോദ് – അനൂപ് സഖ്യം, ബിന്‍സണ്‍ – ബെന്‍സണ്‍ സഖ്യം എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മിക്‌സഡ് ഡബിള്‍സില്‍ സതീഷ് – പൗള സഖ്യം ഒന്നാം സ്ഥാനവും സുരേഷ് – നാദിയ സഖ്യം രണ്ടാം സ്ഥാനവും ലെക്ഷ്യര്‍ പ്ലയേഴ്‌സില്‍ സാബു – സിദ്ധാര്‍ഥ്   സഖ്യം ഒന്നാം സ്ഥാനവും മാര്‍ട്ടിന്‍ – ജോര്‍ജി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി.
ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ ബാല്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററിലായിരുന്നു മത്സരങ്ങള്‍. വിജയികള്‍ക്ക് മൈന്‍ഡ് ഭാരവാഹികള്‍ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും സംഘാടകര്‍ നന്ദി പറഞ്ഞു.
മജു പേയ്ക്കല്‍

Share this news

Leave a Reply

%d bloggers like this: