ഐസിസിനായി മൂന്നൂറോളം അമേരിക്കക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

വാഷിംഗ്ടണ്‍: സിറിയന്‍ തീവ്രവാദി സംഘടനയ്ക്ക് വേണ്ടി 300 അമേരിക്കക്കാരും പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഐഎസിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലാണ് ഇവരുടെ സേവനങ്ങളെന്നും സാമൂഹ്യസൈറ്റുകള്‍ വഴി പതിനായിരങ്ങളിലേക്ക് ഇവര്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് പറഞ്ഞിരിക്കുന്നത്.

ആയിരങ്ങളിലേക്ക് കടന്നുപോകുന്ന ഇസഌമിക് സ്‌റ്റേറ്റ് അജണ്ടകള്‍ വ്യാപകമാകുന്നത് ഇവരുടെ കൈകള്‍ വഴിയാണെന്ന് പ്രോഗ്രാം ഓണ്‍ എക്‌സ്ട്രീമിസം എന്ന വിഷയത്തില്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇസഌമിക് സ്‌റ്റേറ്റിന്റെ അമേരിക്കന്‍ പിന്തുണക്കാര്‍ ട്വിറ്ററിനെ അതി വിശാലമായി ഉപയോഗിക്കുന്നതായും ഫേസ്ബുക്ക്, ഗൂഗിള്‍ പഌ്, ടംബഌ മെസേജിംഗ് ആപ്പുകളായ കിക്, ടെലഗ്രാം, സുരേസ്‌പോട്ട്, ഡാര്‍ക്ക് വെബ് തുടങ്ങിയ സാമൂഹ്യസൈറ്റുകളിലെ ഇസഌമിക് സ്‌റ്റേ് ചര്‍ച്ചകളിലും ഓപ്പണ്‍ഫോറങ്ങളിലും ഇവര്‍ സജീവ പങ്കാളികളായി മാറുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ ഓണ്‍ലൈന്‍ ഐഎസ്‌ഐഎസ് അനുയായികള്‍ വേണ്ട വിധത്തിലും അതിശക്തമായും സംഘടനയുടെ ആശയങ്ങളെ പ്രചരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ അനുകൂലികളുടെ ആശയങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകള്‍ റീപോസ്റ്റ് ചെയ്തു ഇതിന്റെ വാഹകരായി മാറുന്നു. ഐഎസുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടുകള്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ പേരുകളില്‍ പുതിയതായി സൃഷ്ടിക്കപ്പെടുന്ന അക്കൗണ്ടലൂടെ മണിക്കൂറുകള്‍ക്കകം വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ഭീകരവാദം സംബന്ധിച്ച കാര്യങ്ങളില്‍ 900 അന്വേഷണങ്ങളില്‍ അമേരിക്കന്‍ അധികൃതര്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 2014 ല്‍ 71 പേര്‍ക്കെതിരേ അമേരിക്ക കേസെടുത്തിട്ടുണ്ട്. 2015 ല്‍ ഇതുവരെ 51 പേരെ അറസ്റ്റ് ചെയ്തു.

Share this news

Leave a Reply

%d bloggers like this: