എച്ച് ഐവി അണുബാധയേല്‍ക്കുന്നത് കൂടി..ദന്തഡോക്ടര്‍മാര്‍ വിവേചനം കാണിക്കുന്നതായും സൂചന

ഡബ്ലിന്‍: എച്ച്ഐവി അണുബാധയേല്‍ക്കുമെന്ന് കരുതി ദന്ത ഡോക്ടര്‍മാരില്‍ ചിലര്‍  ഏയ്ഡ്സ് രോഗികളെ പരിശോധിക്കില്ലെന്ന് റിപ്പോര്‍ട്ട്.  2014നെ അപേക്ഷിച്ച് 25  ശതമാനം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഇന്നലെ  പാര്‍ലമെന്‍റ് കമ്മിറ്റിയില്‍ എച്ച്ഐവി അണുബാധ സംബന്ധിച്ച് ചര്‍ച്ച നടന്നിരുന്നു. നിലവില്‍ 3500 പേരാണ് എച്ച്ഐവി ബാധിച്ച് അയര്‍ലന്‍ഡില്‍ ഉള്ളത്. 2014ല്‍ 324 പുതിയകേസുകള്‍ ആണ് കണ്ടെത്തിയത്. 2013ല്‍ 377 പുതിയ അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  നവംബര്‍ വരെയുള്ള കണക്ക് പ്രകാരം 427 പേരാണ് ഈ വര്‍ഷം പുതിയതായി എച്ച്ഐവി ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനം അധികമാണിത്.  203 പേരെ ഈ വര്‍ഷം ആദ്യ പകുതിയില്‍ ആണ് തിരിച്ചറിഞ്ഞത്. അതായത് ഒരു ദിവസം ഒന്നിലേറെ പേരെ തിരിച്ചറിഞ്ഞെന്ന് വ്യക്തം. 30 ശതമാനം പേര്‍ക്കും എച്ച്ഐവി ഉള്ളത് അറിയില്ലെന്നാണ്  ലോകാരോഗ്യ സംഘടന പറയുന്നത്.  85 പേര്‍ പുരുഷന്‍മാര്‍ സ്വവര്‍ഗ ലൈംഗികതയില്‍ നിന്നാണ് അസുഖം ഉണ്ടായിരിക്കുന്നത്. ഒരു കുട്ടിയുണ്ട്. അമ്മയില്‍ നിന്നാണ് കുഞ്ഞിന് അസുഖം പകരുകയായിരുന്നു.  മൂന്ന് പേരും കമ്മിറ്റിക്ക് മുമ്പാകെ എച്ച്ഐവിയോടുള്ള ഭയം നിലനില്‍ക്കുന്നത് വ്യക്തമാക്കി.  വിവേചനത്തിന്‍റെ കഥകള്‍ കൂടി പരയുന്നുണ്ട്.

ക്രുയൂസ് കപ്പലില്‍ ജോലിക്ക് വന്നിറങ്ങിയ ആളോട് അയാള്‍ എച്ച് ഐവി ബാധിതനെന്ന് തിരിച്ചറിഞ്ഞ രണ്ടാം ദിവസം തന്നെ ജോലിയില്‍ നിന്ന് മടക്കി വിട്ടു.  ക്രഷ് നടത്തുന്ന മാനേജര്‍ക്ക് എച്ച്ഐവി ബാധിച്ച കുട്ടിയുടെ കാര്യം മറ്റുള്ളവരെ അറിയിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് മനസിലാക്കന്‍ ബുദ്ധിമുട്ട് നേരിട്ടതും വിവരിക്കുന്നുണ്ട്. ദന്തപരിചരണ സ്കീമുകളില്‍ ദന്ത ഡോക്ടര്‍മാര്‍ എച്ച്ഐവി ബാധയുള്ളവരെ ഉള്‍പ്പെടുത്തുന്നില്ല. അതല്ലെങ്കില്‍ അവസാനത്തേയ്ക്ക് ചികിത്സ നിശ്ചയിച്ച് നല്‍കുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: