അയര്‍ലണ്ടിലെ ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കിയ ‘ഒരു ദേശം നുണപറയുന്നു ‘ യുടൂബില്‍ വന്‍ ഹിറ്റ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കിയ ‘ഒരു ദേശം നുണപറയുന്നു ‘ എന്ന സാമൂഹിക നാടകം യുടൂബില്‍ വന്‍ ഹിറ്റ്. ആനുകാലിക സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്നതാണ് നാടകം. വിശുദ്ധ പ്രണയം എന്ന മഹാസന്ദേശം ഉയര്‍ത്തിപിടിക്കുന്നുണ്ട്.  നാടകം രചിച്ചത് പ്രശസ്ത നാടകകൃത്ത് എ ശാന്തകുമാറാണ് .

പ്രളയം എന്ന സൂപ്പര്‍ഹിറ്റ് നാടകത്തിനു ശേഷം തോമസ് അന്തോണിയുടെയും ബിനു അന്തോണിയുടെയും സംവിധാനത്തില്‍ ,സലിന്‍ ശ്രീനിവാസ് , തോമസ് അന്തോണി , ബിനു അന്തോണി , ജോസ് ജോണ്‍ , ജോണ്‍ മാത്യു ,വിനോദ് കുമാര്‍ , റോളി ചാക്കോ , ബില്‍ജി പിന്റു, നിജു മധു, സൈല സാജു എന്നിവരാണ്  നാടകത്തില്‍ അഭിനയിച്ചിരിക്കുന്നത് .ജെസ്സി ജേക്കബ് രചിച്ച് സിംസണ്‍ ജോണിന്റെ സംഗീതത്തില്‍ പിറന്ന ‘പ്രണയമേ ..’ എന്ന ഹിറ്റ് ഗാനം നാടകത്തില്‍ ആലപിച്ചത് സാബു ജോസഫും പാര്‍വതി മേനോനുമാണ്. നവംബര്‍ 7 ന് ഡബ്ലിനില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ വിജയകരമായി അരങ്ങേറിയിരുന്നു നാടകം.

Share this news

Leave a Reply

%d bloggers like this: