താല ഹോസ്പിറ്റലില്‍ ശുചിത്വമില്ലെന്ന് ഹിക്വ റിപ്പോര്‍ട്ട്

 

ഡബ്ലിന്‍: താല ഹോസ്പിറ്റലിലെ ശുചിത്വ നിലവാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹിക്വ( ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി) റിപ്പോര്‍ട്ട്. വൃത്തിഹാനമായ സാഹര്യത്തില്‍ നിന്ന് രോഗികള്‍ക്ക് Clostridium difficile അണുബാധ ഉണ്ടാകുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിക്വ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

വില്യം സ്റ്റോക്‌സ് ജെറിയാട്രിക് യൂണിറ്റില്‍ കഴിഞ്ഞ ഏപ്രിലില്‍ സൂപ്പര്‍ബഗ്‌സ് പൊട്ടിപ്പുറപ്പെട്ടത് രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വേണ്ടവിധം വൃത്തിയാക്കാത്തതുകൊണ്ടാണെന്ന് ഹിക്വ പറയുന്നു.

സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പുരീതകളും ഓപ്പറേഷന് തീയറ്ററുകള്‍ക്കടുത്തുള്ള അപര്യാപ്തമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ആശങ്കയുണര്‍ത്തുന്നതാണെന്ന് ഹിക്വ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 23 നാണ് താല ഹോസ്പിറ്റലില്‍ ഹിക്വ പരിശോധന നടത്തിയത്.

ഹിക്വ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും ശുചിത്വ മാനദണ്ഡങ്ങള്‍ പരിശോധിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും താല ഹോസ്പിറ്റല്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍ Clostridium difficile അണുബാധ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. എച്ച്എസ്ഇ നിര്‍ദേശിച്ചുള്ള ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിന് ശ്രമിക്കുമെന്നും ഹോസ്പിറ്റല്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: