ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

 

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഐഎസ് തയാറെടുക്കുന്നു. ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ‘കറുത്ത കൊടികള്‍’ എന്ന പുസ്തകത്തിലാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുന്നതായി ഐഎസ് വ്യക്തമാക്കുന്നത്. ഇറാക്കിലും സിറിയിലും വ്യാപകമായി പ്രവര്‍ത്തിക്കുന്ന ഐഎസ് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി പുസ്തകത്തില്‍ പറയുന്നു.

ഇന്ത്യയിലെ ബീഫ് വിഷയത്തെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുണ്ട. ‘ബീഫ് കഴിക്കുന്ന മുസ്‌ലിമുകളെ കൊലപ്പെടുത്തിയ ഹിന്ദു സംഘടനകള്‍ ഏര്‍പ്പെടുന്നുവെന്നും ഇവര്‍ക്കു പിന്തുണ നല്‍കുന്ന വലതുപക്ഷ ഹിന്ദു സംഘടനകളും നേതാക്കളും മുസ്‌ലിംകള്‍ക്കെതിരായ യുദ്ധത്തിനാണ് കോപ്പുകൂട്ടുന്നതെന്ന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം കുടുംബത്തെ ആക്രമിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതിനെ ഉദ്ധരിച്ച് പുസ്തകത്തില്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: