മൊബൈല്‍ സേവന നിരക്ക് …യൂറോപ്യന്‍ മേഖലയില്‍ അയര്‍ലണ്ട് മുന്നില്‍

ഡബ്ലിന്‍:  രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കള്‍ യൂറോപില്‍ ഏറ്റവും കൂടുതല്‍ നിരക്ക് നല്‍കുന്നവരെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ മേഖലയില്‍ ഫോണ്‍ ഉപയോഗത്തിന് ചെലവാക്കുന്ന ശരാശരി തുകയ്ക്കും  അമ്പത് ശതമാനം മുകളിലാണ് അയര്‍ലണ്ടിലുള്ളവര്‍ ചെലവാക്കുന്നത്.  ഫോണ്‍ വിളിക്കുന്നതിനും,സന്ദേശങ്ങള്‍ക്കും, ഇന്‍റര്‍നെറ്റ് ഉപയോഗത്തിനും  ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങളിലെ നിരക്കിന്‍റെ  ആറ് മടങ്ങാണ് അയര്‍ലണ്ടിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത് മാത്രമല്ലെന്നും ഫോണുകള്‍ സര്‍വീസ് ചെയ്യുന്നതിനും രാജ്യത്തെ നിരക്ക് കൂടുതലാണെന്ന് ചൂണ്ടികാണിക്കുന്നുണ്ട്.  ഡാനിഷ് ഉപഭോക്താക്കളേക്കാള്‍ 35ശതമാനം അധികമാണ് ഐറിഷ് ഉപഭോക്താക്കള്‍ക്ക് വരുന്ന ചെലവ്.  ഫിന്നിഷ് ഉപഭോക്താക്കളേക്കാള്‍ എഴുപത് ശതമാനവും അധികമാണ് നിരക്ക്. €100എങ്കിലും ഒരു വര്‍ഷം യൂറോപിലെ മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ അധിക ചെലവുണ്ട്.  ശരാശരി വരുമാനത്തെ അടിസ്ഥാനമാക്കി ചെലവ് കണക്കാക്കിയാല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചെലവേറിയ രാജ്യമായ ഫ്രാന്‍സിന്‍റെ നിരക്കിനൊപ്പമെത്തും അയര്‍ലണ്ട്.

ബില്‍ പേ ഉപഭോക്താക്കള്‍ ശരാശരി €35.55 മാസം നല്‍കുന്നുണ്ട്. ക്രെഡിറ്റ് രീതിയില്‍ ഉപയോഗിക്കുന്നവര്‍  €15.47  മാസത്തില്‍ ചെലവാക്കുന്നു. സങ്കീര്‍ണമായി വിലനിര്‍ണയ രീതിയിലൂടെ ആശയകുഴപ്പമുണ്ടാകുന്ന വിധത്തിലാണ് കമ്പനികള്‍ നിരക്ക് നശ്ചയിക്കുക.  വിലയിലാകട്ടെ മത്സരവും ഇല്ല.  പ്രധാനമായും മൂന്ന് പേരാണ് വിപണിയില്‍ മുന്നിട്ട് നല്‍ക്കുന്നത്. ത്രീ ആണ് മുപ്പത്തിരണ്ട്  ശതമാനം സര്‍വീസുകളും നല്‍കുന്നത്. വൊഡാഫോണ്‍ 39ശതമാനം,  ഇമൊബൈല്‍, മീറ്റോര്‍ ഇരുപത്തിയൊന്ന് ശതമാനം എന്നിങ്ങനെയാണ് വിപണി പങ്കാളിത്തം.  കൂടുതല്‍ സേവന ദാതാക്കള്‍ വരാതെ രാജ്യത്ത് മത്സരമുണ്ടാകില്ലെന്നും നിരക്ക് താഴില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പറേഷന്‍ ആന്‍റ് ഡവലപ്മെന്ഞറ് റിസര്‍ച്ച് നേരത്തെ അയര്‍ലണ്ടിലെ മൊബൈല്‍ഫോണ്‍ സര്‍വീസ് മറ്റ് രാജ്യങ്ങളിലേതിനേക്കാള്‍ 42ശതമാനം അധികമാണെന്ന് കണ്ടെത്തിയിരുന്നു. അതേ സമയം പുതിയ റിപ്പോര്‍ട്ടുകല്‍ ഐറിഷ് സെല്ലുലാര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ തള്ളി. ഡെന്മാര്‍ക്ക്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ ഉള്ളതില്‍ രണ്ടാമത്തെ ഏറ്റവും ചെലവ് കുറഞ്ഞ സേനമേഖലയിലാണ് അയര്‍ലണ്ടെന്നാണ് ഐസിഐഎ പറയുന്നത്.   ഈ രാജ്യങ്ങളിലെ ശരാശരി ചെലവിനേക്കാളും 29 ശതമാനം കുറവാണ് രാജ്യത്തെ നിരക്കെന്നും അവകാശപ്പെടുന്നു.

Share this news
%d bloggers like this: