മെക്‌സിക്കോയില്‍ ചെറുവിമാനം റോഡില്‍ തകര്‍ന്നു വീണ് അഞ്ചു മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പരീക്ഷണപ്പറക്കലിനിടെ ചെറുവിമാനം ദേശീയപാതയില്‍ തകര്‍ന്നുവീണ് അഞ്ച് മരണം.

ഇരട്ട എഞ്ചിനുകളുള്ള എം ത്രീ വിമാനമാണ് തകര്‍ന്നു വീണത്. എയറോനേവ്‌സ് ടി.എസ്.എം കമ്പനിയുടേതാണ് വിമാനം. മെക്‌സിക്കോ സിറ്റിയെയും ക്വേററ്ററോ നഗരത്തെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലാണ് അപകടം.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിമാനം തകര്‍ന്നുവീണത്. ബെര്‍നാഡോ ക്വിന്റാനോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് തൊട്ടടുത്താണ് വിമാന അപകടമുണ്ടായത്.

വിമാനം പറന്നുയര്‍ന്ന ഉടനെയാണ് അപകടമുണ്ടായതെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചു. തകര്‍ന്നുവീണ ഉടനെ വിമാനം കത്തി. അപകടത്തെത്തുടര്‍ന്ന് ദേശീയപാത മണിക്കൂറുകളോളം അടച്ചിട്ടു.

Share this news
%d bloggers like this: