സ്വവര്‍ഗ വിവാഹ ഹിതപരിശോധന…യെസ് വോട്ട് ചെയ്തവരോട് വൈദികന്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന് പരാതി

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വോട്ട് ചെയ്തവരെ മയോയിലെ ബാലിനയില്‍ ആഴ്ച്ചവസാനമുള്ള രണ്ട് പ്രാര്‍ത്ഥനാപരിപാടികളിലും  എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. ഫാ. ടോം ഡോഹര്‍ട്ടിയാണ് തന്‍റെ ഇടവകിയിലെ യെസ് വോട്ട് പക്ഷക്കാരെ സുവിശേഷ വായനക്കിടെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയത്. 2013 നവംബറിലായിരുന്നു ഡൊഹര്‍ട്ടി വൈദിക പട്ടം സ്വീകരിച്ചത്. സെന്‍റ് പാട്രിക് ചര്‍ച്ചിലാണ് സംഭവം.  ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും സ്വവര്‍ഗവിവാഹ തുല്യതാ ഹിതപരിശോധനയില്‍ യെസ് വോട്ട് ചെയ്തവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ വൈദികന്‍ ആവശ്യപ്പെടുകയായിരുന്നു.

മയോയില്‍ നേരിയ ഭൂരിപക്ഷത്തനാണ് യെസ് പക്ഷം വിജയിച്ചത്.  48% നെതിരെ 52% വോട്ട് നേടിയാണ് ഇവിടെ യെസ് പക്ഷം വിജയച്ചിരുന്നത്.  വൈദികന്‍റെ നടപടിയില്‍ രോക്ഷാകുലരാണ് പ്രദേശത്തുള്ളവരെന്ന് ഇരു ദിവസവും മാസില്‍ പങ്കെടുത്ത ലൂയിസ് ഹെനഗാന്‍ വ്യക്തമാക്കുന്നു. ചര്‍ച്ചിനെ അപമാനിക്കുകയായിരുന്നു യെസ് വോട്ടിലൂടെയെന്നും വൈദികന്‍ പറഞ്ഞു.  വൈദികന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടാന്‍ കാരണമെന്താണെന്ന് അറിയില്ല. യാതൊരു വിധ പ്രോകപനവും ഇക്കാര്യത്തിലുണ്ടായിട്ടില്ല.  അപരിഷ്കൃതര്‍ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തെന്നും ആരോപണമുണ്ട്

അതേ സമയം എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെ വിശ്വാസികളില്‍ ചിലര്‍ ഇറങ്ങി പോയി. കഴിഞ്ഞ പതിനെട്ട്മാസമായി ഫാ. ഡോഹര്‍ട്ടിയാണ് ബാലിന ഇടവയില്‍ ചുമതലവഹിക്കുന്നത്. അതേസമയം വൈദികന്‍ സ്വന്തം ഭാഗത്തെ ന്യായീകരിച്ചു. അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന സമാന്തര സമൂഹത്തെ ചൂണ്ടികാണിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു.  സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ ഉയര്‍ന്ന് വരുന്നതിന്‍റെ പ്രധാന്യവും ഇതിനോട് കുറെ കൂടി പക്വതയോടെ പ്രതികരിക്കേണ്ടത് ആവശ്യമാണെന്ന് പറയുകയുമാണ് ചെയ്തതെന്നും വിശദീകരിക്കുന്നുണ്ട്.

Share this news
%d bloggers like this: