കാര്‍ ഉടമസ്ഥതയും ഡ്രൈവിങ് ലൈസന്‍സും ബന്ധിപ്പിച്ച് കൊണ്ടുള്ള ഡാറ്റാ ബേസ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: കാര്‍ ഉടമസ്ഥതയും ഡ്രൈവിങ് ലൈസന്‍സും ബന്ധിപ്പിക്കുന്ന ഡാറ്റാ ബേസ് തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ട്രാഫിക് കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ തന്നെ കുറ്റകാരെ കണ്ടെത്തുകയും പിഴ അടപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്.   വിവിധ രേഖകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതോടെ  വാഹനത്തിന്‍റെ ഉടമസ്ഥനെ തിരിച്ചറിയാനും പിഴ നല്‍കാത്തവരെ അറിയാനും സാധിക്കും.  സ്കീം നടപ്പാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും ആവശ്യമായി വരും. ഗാതഗതമന്ത്രി പാസ്കല്‍ഡോണോഹയും  നീതിന്യായ മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡും പദ്ധതിയ്ക്ക് സമ്മതം നല്‍കിയിട്ടുണ്ട്.

പബ്ലിക്ക് അക്കൗണ്ടസ് കമ്മിറ്റിയ്ക്ക് അയച്ച കത്തില്‍ പദ്ധതി ദീര്‍ഘകാലാടിസ്ഥനത്തില്‍ നടപ്പാക്കുന്നതാണെന്നും  ശരിയായി പെനാല്‍റ്റി പോയന്‍റ് സംവിധാനം നടപ്പാക്കാന്‍ ഗുണചെയ്യുമെന്നും വ്യക്തമാക്കുന്നു.  കോടതിയിലേക്ക് പെനാല്‍റ്റി പോയന്‍റുമായി വരുന്ന തര്‍ക്കം കൊണ്ട് പോകുന്നവരെ നോട്ടമിടാനാണ് പദ്ധതിയെന്ന് സംശയിക്കുന്നുണ്ട്. ഇവര്‍ ലൈസന്‍സ് കൊണ്ട് വരാതെ ഇവര്‍ പിഴയിടുന്നതിനെ ചോദ്യം ചെയ്യാറുണ്ട്.  പുതിയരീതി വരുന്നതോടെ വാഹന ഉടമയെ അറിയാനും കുറ്റം ചെയ്ത ആള്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനും സാധിക്കും.

 ഒരാളുടെ പേരില്‍ പിഴ ചുമത്തുകയും അയാള്‍ വാഹന ഉടമ അല്ലെങ്കില്‍ പിഴയില്‍ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചാല്‍ വാഹന ഉടമ ആയവര്‍ക്ക് മുന്നോട്ട് വരേണ്ട സാഹചര്യമാകും ഉണ്ടാവുക.  നിലവില്‍ നാഷണല്‍ വെഹിക്കിള്‍ ഡ്രൈവര്‍ രണ്ട് ഡാറ്റാ ബേസുകളാണ് ഉണ്ടാക്കുന്നത്.  വാഹനം രജിസ്റ്റര്‍ ചെയ്തതും ഡ്രൈവിങ് ലൈസന്‍സും രണ്ട് ഡാറ്റാ ബേസുകളയാണ് സൂക്ഷിക്കുന്നത്.  പുതി രീതി വരുന്നതോടെ ഡ്രൈവിങ് ലൈസന്‍സും അവരുപയോഗിക്കുന്ന വാഹനവും അറിയാനാകും.  തത്വത്തില്‍ പദ്ധതിക്ക് അംഗീകാരമായിട്ടുണ്ട്. നാല് മില്യണ്‍ യൂറോ വേണ്ടി വരും പദ്ധതി നടപ്പാക്കാന്‍.

എസ്

Share this news

Leave a Reply

%d bloggers like this: