നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ sex buyers law പ്രാബല്യത്തില്‍ വന്നതിനെതുടര്‍ന്ന് ലൈംഗികവ്യാപാരികള്‍ അയര്‍ലന്‍ഡിലെ സതേണ്‍ കൗണ്ടികളിലേക്ക്

 

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സതേണ്‍ ബോര്‍ഡര്‍ കൗണ്ടികളില്‍ ഓണ്‍ലൈനിലൂടെയുള്ള വേശ്യാവൃത്തി 51 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 2015 ജൂണ്‍ 1 മുതല്‍ sex buyers law പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ വേശ്യാവൃത്തിയിലേര്‍പ്പെടുന്നവര്‍ തങ്ങളുടെ പ്രവര്‍ത്തനം അയര്‍ലന്‍ഡിലെ സതേണ്‍ മേഖലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഈ മേഖലകളില്‍ ഓണ്‍ലൈന്‍ പ്രോസ്റ്റിറ്റിയൂഷന്‍ ആക്ടിവിറ്റി വര്‍ധിച്ചതെന്ന് അയര്‍ലന്‍ഡ് ഇമിഗ്രേഷണ്‍ കൗണ്‍സില്‍
റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമിഗ്രേഷന്‍ കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഡൊനഗല്‍, കാവന്‍, മൊനഗന്‍, ലെയ്ട്രിം, ലൂത് എന്നിവിടങ്ങളിലെ escort agency വെബ്‌സൈറ്റുകളിലെ ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ നിയമം പ്രാബല്യത്തിന് മുന്നോടിയായി 51 ല്‍ നിന്ന് 77 ആയി ഉയര്‍ന്നിട്ടുണ്ട്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലൈംഗിക വ്യാപാരം നിയമവിരുദ്ധമായതിനെ തുടര്‍ന്ന് ലൈംഗിക തൊഴിലാളികള്‍ പുതിയ മാര്‍ക്കറ്റ് കണ്ടുപിടിക്കാനുള്ള ശ്രമമാണെന്നും ഇതിന്റെ ഭആഗമായി ലൈംഗിക വ്യാപാരികളുടെയും സംഘടിത കുറ്റകൃത്യങ്ങളുടെയും എണ്ണം വര്‍ധിക്കുമെന്നും ഇമിഗ്രേഷന്‍ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടിവ് ബ്രിയാന്‍ കിലോറന്‍ പറയുന്നു.

ലൈംഗിക തൊഴിലാളികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്ന് സൗത്തിലേക്ക് മാറ്റുന്നുവെന്നാണ് നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നുള്ള പ്രാരംഭ സൂചനകള്‍ വ്യക്തമാക്കുന്നത്. ഓണ്‍ലെനില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ ഗാര്‍ഡ ശക്തമായി നിരീക്ഷിക്കണമെന്നും നിലവിലുള്ള നിയമത്തിന്റെ സഹായത്തോടെ കൂട്ടിക്കൊടുപ്പുകാരെയും മനുഷ്യക്കടത്തുകാരെയും അതിര്‍ത്തി പ്രദേശങ്ങളിലെ കൗണ്ടികളില്‍ ചുവടുറപ്പിക്കുന്നതില്‍ തടയണ്ടേത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അയര്‍ലന്‍ഡില്‍ നീതി ന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് എത്രയും വേഗം sex buyer law നടപ്പാക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, യുഎസ്, കാനഡ, സ്വീഡന്‍ എന്നീ രാജ്യങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഇമിഗ്രന്റ് കൗണ്‍സിലിലെ ആന്റി ട്രാഫിക്കിംഗ് കണ്‍സള്‍ട്ടന്റായ ഡെനിസ് ചാള്‍ട്ടണ്‍ പറയുന്നു. നമ്മുടെ അതിര്‍ത്തിയിലുള്ള കൗണ്ടികളില്‍ മെയ് മാസങ്ങളില്‍ ഓണ്‍ലൈന്‍ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് പ്രൊഫൈലുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത ദൃശ്യമായെങ്കിലും അതിനെ തടയാനായി യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇപ്പോള്‍ അതായത് ജൂണ്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. അപ്പോള്‍ ഈ പ്രവണത വര്‍ധിക്കാനാണ് സാധ്യതയെന്നും ചാള്‍ട്ടണ്‍ പറഞ്ഞു.

സ്വീഡനും യുഎസും വേശ്യാവൃത്തിയും സംഘടിത കുറ്റകൃത്യങ്ങളും ശക്തമായ നിയമത്തിലൂടെ നിയന്ത്രണവിധേയമാക്കുന്നതില്‍ വിജയിച്ച രാജ്യങ്ങളാണ്. നമുക്കും ലൈംഗിക വ്യാപാരങ്ങളെ തടയാന്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനം വേണം. രണ്ടുവര്‍ഷം മുമ്പ് ഒറിയാക് ജസ്റ്റിസ് കമ്മിറ്റിയ്ക്കു മുമ്പില്‍ sex buyer law നടപ്പാക്കണമെന്നാവശ്യപ്പെട്ട 1.6 മില്യണ്‍ അംഗങ്ങളുള്ള 72 ഓര്‍ഗനൈസേഷനുകളില്‍ ഇമിഗ്രന്റ് കൗണ്‍സിലും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഈ നിയമം നടപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ഇമിഗ്രന്റ് കൗണ്‍സില്‍ വ്യക്തമാക്കി.

-എജെ-

Share this news
%d bloggers like this: