അഴിമതി: ഫിഫയുടെ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

സൂറിച്ച്: അഴിമതിക്കേസില്‍ ഫിഫയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സൂറച്ചില്‍ അറസ്റ്റിലായി. കോണ്‍കാകാഫ് പ്രസിഡന്റ് ആല്‍ഫ്രഡോ ഹാവിത്, കോണ്‍മെബോള്‍ പ്രസിഡന്റ് ജുവാന്‍ ഏയ്ഞ്ചല്‍ നാപ്പോട്ട് എന്നിവരാണ് അറസ്റ്റിലായത്. സൂറച്ചിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത്. ദശലക്ഷം ഡോളറിന്റെ അഴിമതി നടത്തിയെന്ന ആരോപണത്തിലാണു നടപടി.

നേരത്തെ കേസില്‍ ഫിഫയുടെ ഏഴു ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: