എല്‍എല്‍എമാരുടെ ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എല്‍എല്‍എമാരുടെ ശമ്പളം വന്‍ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. അലവന്‍സ് ഉള്‍പ്പെടെ 2.1 ലക്ഷത്തോളം രൂപ പ്രതിമാസം കിട്ടുന്ന വിധത്തില്‍ 400 ശതമാനം കൂട്ടാനാണ് ആലോചന. മന്ത്രിമാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ചേരുമ്പോള്‍ 3.2 ലക്ഷം രൂപയെങ്കിലും വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എംഎല്‍എമാരുടെ ശമ്പളം അലവന്‍സൊന്നും കൂടാതെ 50,000 രൂപയാകും. നേരത്തേ 12,000 രൂപ മാത്രമായിരുന്നതാണ് ഈ നിലയിലേക്ക് ഉയരുന്നത്. മന്ത്രിമാരുടേത് 20,000 രൂപയില്‍ നിന്നും 80,000 ആയി കൂടും. കാര്യങ്ങള്‍ ഈ രീതിയില്‍ പുരോഗമിച്ചാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ശമ്പളം വാങ്ങുന്ന എംഎല്‍എമാര്‍ എന്ന പദവിയാകും ഡല്‍ഹി നിയമസഭയിലെ അംഗങ്ങളെ തേടിയെത്തുക. ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യുന്ന ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചാല്‍ ഒക്ടോബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളം പരിഷ്‌കരിക്കും.

പലരും ഉര്‍ന്ന ശമ്പളം ഒഴിവാക്കിയാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നതാണ് ശമ്പളവര്‍ദ്ധനയ്ക്കായി പറയുന്ന ന്യായീകരണം. നിയമ സഭയില്‍ 70ല്‍ 67പേരും ആം ആദ്മിയില്‍ നിന്നുള്ളവരായതിനാല്‍ അനൂകൂല്യം ആം ആദ്മിക്കാണ് ലഭിക്കുക. അതുകൊണ്ട് തന്നെ ഖജനാവിനെ ധൂര്‍ത്തടിക്കാനുള്ള ശ്രമം എന്ന ആരോപണവുമായി പ്രതിപക്ഷത്തെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: