ബോംബ് ഭീഷണി: പാക്കിസ്ഥാന്‍ വിമാനം ചൈനയില്‍ അടിയന്തരമായിറക്കി

 

ബെയ്ജിംഗ്: ബോംബ് ഭീഷണിയെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വിമാനം ചൈനയിലെ ടിയാന്‍ജിന്‍ വിമാനത്താവളത്തില്‍ അടിയന്തരമായിറക്കി. ഇസ്‌ലാമാബാദില്‍നിന്നു ടോക്കിയോയിലേക്കു പോകുകയായിരുന്ന പാക് എയര്‍ലൈന്‍സിന്റെ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഇറക്കിയ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ല. ബെയ്ജിംഗില്‍നിന്നു പറന്നുയര്‍ന്നയുടനെയാണു ബോംബുഭീഷണി സന്ദേശമെത്തിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: