അടിയന്തര സാഹചര്യങ്ങളുണ്ടെങ്കില്‍ വിസിറ്റര്‍ വിസ പെര്‍മിഷന്‍ നീട്ടി നല്‍കുന്നു…

ഡബ്ലിന്‍: വിസിറ്റര്‍ വിസ പെര്‍മിഷന്‍ നീട്ടുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് അയര്‍ലന്‍ഡിലെത്തുന്നവര്‍ക്ക് സന്ദര്‍ശക അനുമതിയെന്ന നിലയില്‍ പരമാവധി തൊണ്ണൂറ് ദിവസം വരെയാണ്  ലഭിക്കുക. വിസ ആവശ്യമില്ലാത്തവര്‍ക്കും വിസ ആവശ്യമായ വിദേശ പൗരന്മാര്‍ക്കും ഇത് ബാധകമാണ്. ഐഎന്‍ഐഎസിന്‍റെ പൊതു നയമത്തിന്‍റെ ഭാഗമായിരുന്നു വിസ അനുമതിയുടെ കാലാവധി നീട്ടിനല്‍കാതിരിക്കുക എന്നത്. അനുമതിയുടെ കാലാവധി തീരാറാകുമ്പോള്‍ എത്തിയവര്‍ തിരിച്ച് പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മടങ്ങി പോകാന്‍ നിന്നിരുന്നവര്‍ക്ക് ഇനി മുതല്‍ കൂടുതല്‍ ദിവസം നില്‍ക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കും. മുന്‍കൂട്ടി നിശ്ചയിക്കാത്ത പ്രശ്നങ്ങളുള്ള സാഹചര്യത്തിലായിരിക്കും ഈ നീട്ടി നല്‍കല്‍. സന്ദര്‍ശകന് പെട്ടെന്ന് ഉണ്ടാകാവുന്ന രോഗം, സ്പോണ്‍സര്‍ ചെയ്യുന്ന കുടുംബത്തിലെ രോഗാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളിലാണ് ആദ്യ വിസയുടെ കാലാവധി നീട്ടി നല്‍കാന്‍ അപേക്ഷ പരിഗണിക്കുക. സന്ദര്‍ശകന് വിനോദയാത്രയ്ക്കോ ഏതെങ്കിലും കുടുംബ ചടങ്ങിലല്‍ പങ്കെടുക്കുന്നതിനോ അധിക ദിവസം തങ്ങാന്‍ അനുമതി നല്‍കില്ല. കുട്ടികളെ പരിചരിക്കുന്നതിനും സാധാരണ സാഹചര്യത്തില്‍ അനുമതി നല്‍കില്ല. സി വിസിറ്റ് വിസയില്‍ അയര്‍ലന്‍ഡിലെ കുടുംബത്തോടൊപ്പം ചേരുന്നതിനും താമസിക്കുന്നതിനും ഉദ്ദേശിച്ച് വിസ ആവശ്യമുള്ള രാജ്യത് നിന്നുള്ളവര്‍ക്കും അധിക കാലാവധി നല്‍കില്ല. സ്പോണ്‍സറിങ് കുടുംബത്തിന് തങ്ങളെ ആശ്രയിക്കുന്ന കുടുംബാംഗത്തിനെ കൂടെ നിര്‍ത്തണമെന്നുണ്ടെങ്കില്‍ ഡി റിസൈഡ് വിസയ്ക്ക് അപേക്ഷിക്കാം. വിസ സന്ദര്‍ശന സമയം നീട്ടി നല്‍കുന്നതുമായി സംശയങ്ങള്‍ക്ക് EVICsResidenceDivision@Justice.ie വിലാസത്തില്‍ മറുപടി തേടാവുന്നതാണ്.

അടിയന്ത സാഹചര്യങ്ങള്‍ മൂലം സന്ദര്‍ശന സമയത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിച്ച് കിട്ടുന്നതിന് കൈയ്യെഴുത്തായി പോസ്റ്റ് വഴി Extension of Visitor Permission
Irish Naturalisation & Immigration Service
PO Box 12695
Dublin 2
എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷയില്‍ ‍ പാസ്പോര്‍ട്ടിന്‍റെ എല്ലാ പേജിന‍്റെയും പകര്‍പ്പും എന്താണ് വിസ കാലാവധി നീട്ടി നല്‍കേണ്ട സാഹചര്യമെന്നും വിശദമാക്കിയിരിക്കണം. ഇതിന് സഹായകരമായുന്ന രേഖകള്‍ ഉദാ: മെഡിക്കല്‍ റിപ്പോര്‍ട്ട് പോലുള്ളവ നല്‍കുകയും വേണം.

for more details CLICK HERE 

Share this news

Leave a Reply

%d bloggers like this: