ലണ്ടനിലെ പഴയകാല മലയാളി മാവോയിസ്റ്റ് കുടിയേറ്റക്കാരന്‍ 16 കേസുകളില്‍ കുറ്റക്കാരന്‍

ലണ്ടന്‍: മാനഭംഗവും കുട്ടികളോടുള്ള ക്രൂരതയുമടക്കം 16 കേസുകളില്‍ മലയാളി കുറ്റക്കാരനെന്ന് ലണ്ടനിലെ സൗത്ത്വാര്‍ക് ക്രൗണ്‍ കോടതി കണ്ടെത്തി. കൊല്ലം സ്വദേശിയും പഴയകാല മാവോയിസ്റ്റ് നേതാവുമായ അരവിന്ദന്‍ ബാലകൃഷ്ണന്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെയായി ലണ്ടനില്‍ ഒരു രഹസ്യ സമൂഹത്തിന്റെ നേതാവായി പ്രവര്‍ത്തിക്കുകയായിരുന്നു. അനുയായികളെ മാനഭംഗപ്പെടുത്തിയതും സ്വന്തം മകളെ 30 വര്‍ഷം തടവിലിട്ടതുമടക്കമുള്ള കേസുകളില്‍ പ്രതിയാണ് കോംമ്രേഡ് ബാല എന്നറിയപ്പെടുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍. അരവിന്ദന്‍ ബാലകൃഷ്ണനെതിരായ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

അരവിന്ദന്‍ ബാലകൃഷ്ണന്റെ പീഡനം അദ്ദേഹത്തിന്റെ മകള്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചിരുന്നു. ബാലകൃഷ്ണന്‍ രൂപീകരിച്ച സ്വകാര്യസമൂഹത്തില്‍ അക്രമവും പീഡനവും പതിവായിരുന്നു. എതിര്‍ക്കുന്നവരെ ജാക്കി എന്നയാള്‍ വെടിവച്ചു കൊല്ലുമെന്ന് ബാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. വീടിനു പുറത്തിറങ്ങിയാല്‍ മിന്നലേറ്റു മരിക്കുമെന്നാണ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നത്. വീടിനു പുറത്ത് ആരെയും അറിയാതെ, പുറത്തിറങ്ങിയാല്‍ എങ്ങനെ ജീവിക്കണമെന്നുപോലും ധാരണയില്ലാതെയാണ് വളര്‍ന്നത്. മറ്റുള്ളവരെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന പിതാവ് എപ്പോള്‍ ഒറ്റയ്ക്ക് ജയിലില്‍ എങ്ങനെ കഴിയുന്നുവെന്നും മകള്‍ പരിതപിക്കുന്നു.

Share this news

Leave a Reply

%d bloggers like this: