പൊതുമേഖല ചെലവഴിക്കല്‍ കുറയ്ക്കുന്നതിന് ഫിന ഗേല്‍ ശ്രമിക്കുന്നതായി ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍: പൊതുമേഖലയില്‍ ചെലവഴിക്കല്‍ ചുരുക്കുന്നതിന് ശ്രമിക്കുകയാണ് ഫിനഗേലെന്ന് കുറ്റപ്പെടുത്തുലമായി ലേബര്‍ പാര്‍ട്ടി നേതാവ് ജോണ്‍ ബര്‍ട്ടന്‍. കൂട്ടുകക്ഷികളില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ആശയപരമായ യുദ്ധം നടക്കുന്നുണ്ട്. പൊതു തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ ഇത് പ്രകടമാകും. പൊതുമേഖലയില്‍ ഖജനാവിലെ 70 ശതമാനം തുകയും നിക്ഷേപിക്കുന്നതിനാണ് ലേബര്‍ പാര്‍ട്ടിക്ക് താത്പര്യമുള്ളത്. നിലവില്‍ ചെലവഴിക്കലും നികുതി വെട്ടിചുരുക്കുന്നതും തമ്മില്‍ തുല്യമായ നിലയിലാണ്. ഇത് മാറണമെന്നും ബര്‍ട്ടന്‍ പറഞ്ഞു.

യുഎസ് സിയെ എടുത്ത് കളയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഈടാക്കുന്ന് ഏഴുപതിനായിരം യൂറോ വരുമാനത്തിന് മുകളില്‍ ഉള്ളവരില്‍ ആകും. എഴുപതിനായിരം യൂറോയ്ക്ക് മുകളിലുള്ളതുകയ്ക്ക് മാത്രം ആയിരിക്കും നിരക്ക് ബാധകമാക്കുക. അതേ സമയം ഫിനഗേലിന്‍റെ നയം തന്നെയാണ് ലേബറിനെന്ന് സിന്‍ഫിന്‍ കുറ്റപ്പെടുത്തി.

ഇതിനിടെ ലേബര്‍ പാര്‍ട്ടി എല്ലാ വിഷയത്തിലും മലക്കം മറിഞ്ഞതായി സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസ് വിമര്‍ശിച്ചു. വിമര്‍ശനം നിഷേധിച്ച് ബര്‍ട്ടനും രംഗത്തെത്തി. ഇലക്ഷന്‍ ലേബര്‍ ഫിനഗേല്‍ തമ്മിലുള്ള ആശയ പോരാട്ടമായി മാറുമോ എന്ന ചോദ്യത്തിനാണ് ആഡംസ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫിന ഗേലിനൊപ്പമാണ് ലേബര്‍ പാര്‍ട്ടിയെന്നും നലപാടില്‍ അവര്‍ മലക്കം മറിഞ്ഞതായും ആരോപിച്ചത്.

ബര്‍ട്ടന്‍ ഇതിന് മറുപടി പറഞ്ഞത് ക്രിസ്തുമസ് ബോണസ് ഉയര്‍ത്തിയതും സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് നിക്ഷേപം കൊണ്ട് വന്നതും സോഷ്യല്‍ വെല്‍ഫെയര്‍ സംവിധാനം പരിഷ്കരിച്ചതും ചൂണ്ടികാണിച്ചാണ്. 140000 തൊഴില്‍ സൃഷ്ടിച്ചെന്നും ബര്‍ട്ടന്‍ അവകാശപ്പെട്ടു. ലേബര്‍ ഉദ്ദേശിക്കുന്നത് മുപ്പത് ശതമാനം നുകിതി ഇളവാണെന്ന് ബര്‍ട്ടന്‍ പറയുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: