അയര്‍ലന്‍ഡില്‍ നഴ്‌സാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം, ആദ്യ പരീക്ഷയില്‍ മികച്ച വിജയ പ്രതീക്ഷ

 

ഡബ്ലിന്‍: നഴ്‌സിങ്ങ് റജിസ്‌ട്രേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി നടക്കുന്ന അഭിരുചി പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷ. ഈ മാസം 4 ന് ആയിരുന്നു ആദ്യ അഭിരുചി പരീക്ഷ ഡബ്ലിനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ മേല്‍നോട്ടത്തില്‍ നടന്നത്.ഇതിന്റെ ഫല പ്രഖ്യാപനം ഈ മാസം 8 ന് ഉണ്ടാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.ഇതേ സമയം പരീക്ഷയില്‍ എല്ലാവര്‍ക്കും തന്നെ മികച്ച വിജയം ഉണ്ടാകുമെന്നാണ് അനൗദ്യോഗിക സൂചനകള്‍.പൊതുവേ ലളിതമായ പരീക്ഷ ആയിരുന്നു എന്നാണ് ഇതു സംബന്ധിച്ച് പരീക്ഷയില്‍ പങ്കെടുത്ത മലയാളി നഴ്‌സുമാരുടെ അഭിപ്രായം.ഏകദേശം 15 ഓളം മലയാളികള്‍ ആയിരുന്നു ഇന്നലെ പരീക്ഷയ്ക്കിരുന്നത്.

റോയല്‍ കോളെജിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങളും പഠന മേഖലകളും ആയിരുന്നു പ്രഥമ പരീക്ഷാ ചോദ്യങ്ങള്‍. മൂന്ന് മനിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷയില്‍ 150 ചോദ്യങ്ങള്‍ ആണ് ഉള്ളത്.ഒബ്ജക്ടീവ് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ക്ക് 4 ഉത്തരങ്ങള്‍ ഉണ്ടായിരുന്നു.ഇതില്‍ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക എന്നതായിരുന്നു രീതി. ജയിക്കാനായി ആവശ്യമായത് 50 % മാര്‍ക്ക് മാത്രം ആണ് എന്നതും ആശ്വാസം നല്‍കുന്നതാണന്നാണ് പൊതുവേയുള്ള അഭിപ്രായം.

ഇതേ സമയം ഇംഗ്ലണ്ടില്‍ നടന്ന അഭിരുചി പരീക്ഷയുടെ ആദ്യ ഫലം പുറത്ത് വന്നപ്പോള്‍ വെറും 8 ശതമാനം ആളുകള്‍ മാത്രമായിരുന്നു ജയിച്ചത്.ഫലം പ്രഖ്യാപനം നടന്നതിന് ശേഷം പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആണ് അടുത്ത കടമ്പ.

പരീക്ഷയില്‍ പങ്കെടുത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും റോസ് മലയാളത്തിന്റെ വിജയാശംസകള്‍.

Share this news

Leave a Reply

%d bloggers like this: