ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് അറസ്റ്റില്‍

 

ബെംഗളൂരു: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ജോഷിയുടെ മകന്‍ ജോയ്‌സ് അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘം ബെംഗളൂരുവില്‍നിന്നാണ് ജോയ്‌സിനെ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ ജോയ്‌സിനും പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡനത്തിന് ഇരയാക്കുന്ന അച്ചായന്‍ എന്ന ജോഷിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെണ്‍വാണിഭത്തിന് സഹായിയായി പ്രവര്‍ത്തിച്ച മകന്‍ ജോയ്‌സിനെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ജോഷിയുടെ സഹായി അരുണ്‍ എന്നയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വാണിഭത്തിന് എത്തിക്കുന്നതില്‍ പ്രധാനിയാണ് ജോഷിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പറവൂര്‍ പെണ്‍വാണിഭ കേസിലും വരാപ്പുഴ കേസിലും പ്രതിയാണ് ജോഷി. പറവൂര്‍ കേസിലെ അഞ്ചാം പ്രതിയായ ഇയാള്‍ വരാപ്പുഴ കേസില്‍ പെണ്‍കുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇരു കേസിലുമായി അഞ്ച് മാസത്തോളം ഇയാള്‍ തടവില്‍ കിടന്നിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം മറ്റൊരു പെണ്‍വാണിഭ കേസിലും ഇയാള്‍ പ്രതിയായി. പറവൂര്‍ കേസിന്റെ വിചാരണയ്ക്കായി കോടതിയില്‍ ഹാജരായതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷിക്കുന്ന സംഘത്തിനുമുന്നില്‍ ജോഷി ഹാജരായത്. ജോഷിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: