ഓണ്‍ലൈനിലെ തീവ്രവാദ പ്രചാരണം തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഒരുമിക്കുന്നു

വാഷിംഗ്ടണ്‍: ഓണ്‍ലൈനിലൂടെ തീവ്രവാദ പ്രചാരണം വ്യാപിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ ഒരുമിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവരാണ് ഭീകരതയ്‌ക്കെതരായ പേരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ വെടിവെപ്പ് നടത്തിയ തഫ്ഷീന്‍ മാലിക്കിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തതായി കമ്പനി അറിയിച്ചു. 14 പേരാണ് കാലിഫോര്‍ണിയ വെടിവയ്പില്‍ മരിച്ചത്.

ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വ ഒളാന്ദും യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധികളും കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അടക്കമുള്ള ഐടി കമ്പനികളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കുന്ന നയം എന്താണെന്ന കാര്യത്തിലുള്ള വിശദീകരണം കമ്പനികള്‍ നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തു. ടേംസ് ഓഫ് സര്‍വീസുകളുടെ അടിസ്ഥാനത്തില്‍ ചില കണ്ടന്റുകള്‍ നീക്കം ചെയ്യാറുണ്ടെന്ന് കമ്പനികള്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ കോടതി ഉത്തരവ് ആവശ്യമാണ്. ആര്‍ക്കു വേണമെങ്കിലും കണ്ടന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ, ഫല്‍ഗ് ചെയ്യുകയോ, കണ്ടന്റ് റിവ്യു നടത്തുകയോ ചെയ്യാമെന്നും കമ്പനികള്‍ അറിയിച്ചു.

ഭീകരതയെ തടയാനുള്ള രാജ്യങ്ങളുടെ പ്രവര്‍ത്തനത്തിന് കമ്പനികള്‍ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. ഓണ്‍ലൈനില്‍ തീവ്രവാദികള്‍ അവരുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഇതിനെ പ്രതിരോധിക്കാനുള്ള പുതുവഴികള്‍ കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. അബ്യൂസ് മെസേജസ്, ഡയറക്ട് ആന്‍ഡ് ഇന്‍ഡയറക്ട് വയലന്‍സ് എന്നിവ കൈകാര്യം ചെയ്യാന്‍ ഇന്‍ഹൗസായി തന്നെ കമ്പനികള്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
-എജെ-

Share this news

Leave a Reply

%d bloggers like this: