ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളിലൂടെ ബ്രിട്ടനെ നശിപ്പിക്കും,ഫ്രാന്‍സ് ഒരു തുടക്കമായിരുന്നു: ഐഎസ്

 

ലണ്ടന്‍: ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളിലൂടെ ബ്രിട്ടനെ നശിപ്പിക്കുമെന്നു ഐഎസ് ഭീകരര്‍. ഐഎസ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ബ്രിട്ടനെതിരെ ഭീഷണിയുള്ളത്. സിറിയയില്‍ ബ്രിട്ടന്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരാന്‍ ബ്രിട്ടീഷ് എംപിമാര്‍ പിന്തുണ നല്‍കിയതിനു പിന്നാലെയാണ് ബ്രിട്ടനെ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്.

‘ഫ്രാന്‍സ് ഒരു തുടക്കമായിരുന്നു. പ്രതികാരം ആരംഭിച്ചു കഴിഞ്ഞു. ഇനി ചോരപ്പുഴ ഒഴുകും-വീഡിയോയില്‍ പറയുന്നു. പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരെ ധീരന്‍മാരായി വിശേഷിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടിരുന്നു. ‘നമ്മുടെ തോക്കില്‍നിന്നും ബുള്ളറ്റുകളില്‍നിന്നും ലോകത്തിനു മോചനമില്ല-സിറിയിലെയും ഇറാക്കിലെയും ഭീകരരെ അഭിസംബോധന ചെയ്തുകൊണ്ട് ഐഎസ് പുറത്തുവിട്ട വീഡിയോയില്‍ സംസാരിച്ചയാള്‍ പറയുന്നു. ഇംഗ്ലീഷിലാണ് ഇയാള്‍ സംസാരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: