ശരീരവേദനകളെ അല്‍പം സൂക്ഷിക്കുക….

പനിയോടു കൂടിയ സന്ധികളില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിനെ തള്ളിക്കളയരുത്. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ ഭാഗമായിരിക്കും ഇത്തരത്തിലുള്ള വേദനകളെല്ലാം. ഇടത്തേ കയ്യിലെ വേദന പലപ്പോഴും അത്രയൊന്നു ഗൗരവത്തോടെ കാണാതെ ഒഴിവാക്കി വിടുന്നതാണ് എന്നാല്‍ ഒരിക്കലും അവഗണിക്കാതിരിക്കുക.

മുട്ടുകളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വേദനയും നിസാരമായി തള്ളാതിരിക്കുക. പലര്‍ക്കും സഹിക്കാനാവാത്ത ശരീരവേദന പലപ്പോഴായി ഉണ്ടാവാം. ഹൃദയപ്രശ്‌നങ്ങളുടെ തുടക്കക്കാരനായിരിക്കും പലപ്പോഴും. രാത്രികളില്‍ ശരീരവേദനയുള്ളവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നങ്ങളെ രാത്രി വേദന വെളിവാക്കുന്നു.

ശരീരത്തിന്റെ അപകടാവസ്ഥ പ്രകടമാക്കുന്നതാണ് ചിലതരം വേദനകള്‍. ആന്തരിക അവയവങ്ങള്‍ക്കുള്ള പ്രശ്‌നങ്ങളുടെ പ്രതിഫലനവും ആയിരിക്കും ഇവ. ഹൃദയം, വൃക്കി, ശ്വാസകോശം, ഡയഫ്രം, കരള്‍ , പിത്താശയം തുടങ്ങി എല്ലാ ആന്തരിക അവയവങ്ങള്‍ക്കും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇവ വേദനയുടെ രൂപത്തില്‍ മറ്റ് ശരീര ഭാഗങ്ങളിലൂടെ പ്രകടമാകും. നെഞ്ചില്‍ ഉണ്ടാവുന്ന വേദനയാണ് സാധാരണ ഗതിയില്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നത്. ഇടത് തോളിലും കൈയ്യിലുമുണ്ടാകുന്ന വേദനയും നടുവിന് മുകളില്‍ മധ്യഭാഗത്തായി അടിക്കടി ഉണ്ടാവുന്ന വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമായേക്കാമെന്നുള്ളത് കൊണ്ട് ഒരിക്കലും അവഗണിക്കരുതെന്നതാണ് ആരോഗ്യ വിദഗദ്ധരുടെ അഭിപ്രായം.

കഴുത്തിന്റെ ഒരു ഭാഗത്തുണ്ടാവുന്ന വേദന, ചിലപ്പോള്‍ തോളിന് മുകളിലായി അനുഭവപ്പെടാറുണ്ട് തലയ്‌ക്കോ, കഴുത്തിനോ ഏറ്റ പ്രശ്‌നങ്ങളാണ് ഇതിന് കാരണമെന്ന് കരുതരുത്. ശ്വാസകോശത്തിനും ഡയഫ്രത്തിനും ഉള്ള രോഗങ്ങളുടെ സൂചനയാകാം ഇത്. വേദനയ്ക്കാപ്പം ശ്വാസമെടുക്കാന്‍ കൂടി ബുദ്ധിമുട്ട് നേരിടാവുന്നതാണ്

പിത്താശയം കരള്‍ രോഗങ്ങള്‍ക്കും കഴിത്തിന് മുകളില്‍ വേദന അനുഭവപ്പെടാമെന്നത് തള്ളികളായനാവില്ല. തോളിന് മുകളിലും വേദന തോന്നാം. ശരീരത്തിന് വലത് ഭാഗത്ത് നെഞ്ചിന് താഴെയും വേദനയുണ്ടാകാം. വലത് നെഞ്ചിന് താഴെ വേദന വരുന്നതും പിത്താശയത്തിനോ കരളിനോ ഉള്ള പ്രശ്‌നങ്ങളുടെ സൂചനയാകാം. ചുരുക്കത്തില്‍ കഴിത്തിന് മുകളിലുള്‌ള വേദനകളെ വളരെ ഗൗരവത്തോടെ കാണമെന്ന് സാരം.

പാന്‍ക്രിയാസ് രോഗബാധിതര്‍ക്ക് പുറം വേദനയാണ് ശക്തമായി ഉണ്ടാവുക. മുള്ളു തറക്കുന്ന രീതിയില്‍ ആയിരിക്കുമിത് . ഉദരത്തിന് മുകളിലായി ബലഹീനത അനുഭവപ്പെടുന്നവരുമാണ്. ഇത്തരത്തിലുള്ള വേദന അവഗണിക്കാതെ ചികല്‍സ തേടേണ്ടത് അത്യാവശമാണ് അമ്പത് ശതമാനം പാന്‍ക്രിയാസ് രോഗമുള്ളവര്‍ക്കും ഈ വേദന അനുഭവപ്പെടാറുമുണ്ട്.

പൊക്കിളിന് ചുറ്റു മുണ്ടാകുന്ന വേദന ചെറുകുടലിലെ അസുഖങ്ങളുടെ സൂചനയാണ്. ലോകാരോഗ്യ സംഘടന പറയുന്നത് വലതു ഭാഗത്ത് അടി വയറ്റില്‍ ഉണ്ടാവുന്ന വേദന വന്‍ കുടലിലെ രോഗലക്ഷണമോ, അപ്പന്‍ഡിസൈറ്റിസോ ആകാമെന്നാണ്. ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള വേദന വൃക്ക തകരാന്റെ ലക്ഷണമാകാം. ഇടുപ്പ്, താഴെ മുതുക് ഭാഗത്ത്, ഉദരഭാഗങ്ങളില്‍, അരഭാഗത്ത്, കാലിന്റെ തുടയിലും മുകളിലേക്ക്ുള്ള ഭാഗത്തു ഉണ്ടാകുന്ന വേദന വൃക്ക രോഗത്തിന്റെ ലക്ഷണമാകാം.

Share this news

Leave a Reply

%d bloggers like this: