ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ല: അദ്‌നന്‍ സമി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നു വരികയാണെന്ന പ്രമുഖരുടെ വാദങ്ങളെ തള്ളി പാക്ക് ഗായകന്‍ അദ്‌നന്‍ സമി. ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ലെന്നും അത്തരം ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇന്ത്യന്‍ പൗരത്വം ആവശ്യപ്പെടുമായിരുന്നോ എന്നുമാണ് സമിയുടെ ചോദ്യം. ഏറെ നാളായി പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് ഇന്ത്യയില്‍ കഴിയാനാഗ്രഹിക്കുന്ന പ്രമുഖ പാക്കിസ്ഥാനി ഗായകനാണ് അദ്‌നന്‍ സമി. എന്നാല്‍ സമിക്കനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനമൊന്നും ഇതുവരെ കൈകൊണ്ടിട്ടില്ല. വാക്കുകളേക്കാള്‍ ശക്തി പ്രവര്‍ത്തികള്‍ക്കാണെന്നു പറഞ്ഞ സമി ഇന്ത്യയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ട ഗുലാം അലി വിഷയത്തിലും തന്റെ അഭിപ്രായം രേഖപ്പെടുത്തി.

ഗുലാം നബി ഇന്ത്യയില്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുക്കുകയും പാടുകയും ചെയ്യണമായിരുന്നുവെന്നും, അദ്ദേഹം തന്റെ കഴിവുകള്‍ ലോകത്തിനു മുനന്ില്‍ കാണിച്ചു കൊടുക്കണമായിരുന്നു എന്നും അദ്‌നന്‍ സമി വ്യക്തമാക്കി. എന്നാല്‍ സംഗീതം ആസ്വദിക്കാനുള്ളതാണെന്നും അതിനെ ഒരു ജാതിയുടേയോ മതത്തിന്റെയോ അതിര്‍ത്തിക്കുള്ളില്‍ തളയ്ക്കുന്നതു ശരിയല്ലെന്നും, സംഗീതത്തിന് ഒരു മത്തതിന്റേയും നിറം നല്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംഗീതജ്ഞന്റെ പാട്ട് ആസ്വദിക്കാന്‍ സാധിക്കുമെങ്കില്‍ അതിനു പിന്നില്‍ ആളുടെ ജാതിയും മതവും രാജ്യവും നോക്കേണ്ട ആവശ്യമില്ലെന്നും സമി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ പൗരത്വത്തില്‍ റദ്ദാക്കി ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സമി ഇപ്പോള്‍. ഇതിനു മുന്നോടിയായി പാക്കിസ്ഥാന്‍ വിസ മടക്കി നല്കിയതായി സമി അറിയിച്ചു. ഇന്ത്യയെ താന്‍ മാതൃരാജ്യമായി അംഗീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സമിയുടെ പൗരത്വ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

ഡി

Share this news

Leave a Reply

%d bloggers like this: