ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം; പ്രധാനമന്ത്രിക്കയച്ച മുഖ്യന്റെ കത്ത് പുറത്ത്

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് വീണ്ടും വിവാദത്തിലേക്ക്. മുഖ്യമന്ത്രി പുരിപാടിയില്‍ പങ്കെടുക്കരുതെന്ന് നിലപാട് സ്വീകരിച്ച വെള്ളാപ്പളളി നടേശന്റെ നിര്‍ദ്ദേശം കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അച്ച കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രതിമ അനാച്ഛാദനത്തിനു പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യമാണെന്ന വെള്ളാപ്പളിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഈ പൊതുചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് അനിഷ്ട സംഭവങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെയ്ക്കുമെന്നും അതാനാല്‍ പരിപാടിയില്‍ നിന്നും ഉമ്മന്‍ ചാണ്ടി വിട്ടു നില്ക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്താല്‍ എസ്എന്‍ഡിപി അംഗങ്ങള്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് ഐബി റിപ്പോര്‍ട്ട് നല്കിയെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. എന്നാല്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ടും നല്കിയില്ലെന്നു ഐബി വ്യക്തമാക്കി.

ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റേയും താല്പര്യവും സാന്നിധ്യവും പ്രകടമാക്കികൊണ്ടുള്ള ക്ഷണക്കത്താണ് മുഖ്യമന്ത്രി അയച്ചിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ നിന്നും മുഖ്യമന്ത്രി വിട്ടു നില്ക്കുന്നത് കടുത്ത പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് നിയമോപദേശകര്‍ നല്കുന്ന സൂചന. എന്നാല്‍ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതില്‍ ദുഖമുണ്ടെന്നും സാഹചര്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കുമെന്നും മുഖ്യമന്ത്ി വ്യക്തമാക്കി.

ഡി

Share this news

Leave a Reply

%d bloggers like this: