ആഗോളതാപനം കുറയ്ക്കുന്നതിനുള്ള രാജ്യാന്തര കരാറിന് പാരീസ് ഉച്ചകോടിയില്‍ അംഗീകാരം

പാരീസ് : ലോകത്തിന്റെ നിലനില്പ്പിനായി രാജ്യാന്തര തലത്തില്‍ മുന്നേറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് യുഎന്നിന്റെ നേതൃത്വത്തിലുള്ള കാലാവസ്ഥാ ഉച്ചകോടി. ലോക ചരിത്രത്തിലെ തന്നെ മുഖ്യ ഏടുകളിലൊന്നായി മാറുകയാണ് പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടി. ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, പ്രളയം, കൊടുംവരള്‍ച്ച, കൊടുങ്കാറ്റ്, കടല്‍ വളരുക തുടങ്ങിയവയ്ക്ക് പരിഹാരമെന്നോണം ആഗോളതാപനം അവസാനിപ്പിക്കാനുള്ള പദ്ധതിക്ക് 195 രാജ്യങ്ങള്‍ സമ്മതം അറിയിച്ചു. ശനിയാഴ്ച ചേര്‍ന്ന ഉച്ചകോടി സമ്മേളനത്തിലാണ് ചരിത്ര തീരുമാനത്തിലേക്ക് ലോകരാജ്യങ്ങല്‍ ചുവടുവെച്ചത്.

മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആരും എതിരഭിപ്രായങ്ങല്‍ പറഞ്ഞില്ല, എല്ലാവരും പിന്‍തുണച്ചു എന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ആഴ്ചകാലമായി നീണ്ടു നിന്ന മന്ത്രിതല ചര്‍ച്ചകള്‍ക്കും ശേഷമാണ് കാലാവസ്ഥാ ഉച്ചകോടി ഇത്തരത്തിലൊരു പ്രതിവിധി കണ്ടെത്തിയത്. അമേരിക്കയുടെ നേതൃപാടവവും പുതിയ തീരുമാനങ്ങള്‍ക്ക് വഴിവെച്ചതായി പ്രസിഡന്റ് ബറാക്ക് ഒബാമ ട്വീറ്റ് ചെയ്തു. പാരീസ് ഉച്ചകോടിയിലെടുത്ത നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 5 വര്‍ഷത്തിലൊരിക്കല്‍ വിശദമായ ചര്‍ച്ചകളും വിലയിരുത്തലുകളും നടത്തണമെന്നും ഫാബിയസ് വ്യക്തമാക്കി.

താപനിലയുടെ വര്‍ധനവ് 2 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കാനും ഒപ്പം തന്നെ അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് നിയന്ത്രിച്ചു നിര്‍ത്താനും ചര്‍ച്ചയില്‍ തീരുമാനമായി. വികസനത്തിന്റെ പാതയിലായിരിക്കുന്ന രാജ്യങ്ങള്‍ക്ക് 2020 തോടെ 100 ബില്ല്യണ്‍ നല്കാനും തീരുമാനമായി. ഇതു സംബന്ധിച്ച കരാര്‍ വ്യവസ്ഥകള്‍ പുരോഗമിച്ചു വരികയാണ്. ലോകത്തിന് ആവശ്യമായതെന്താണോ അതാണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് ഗ്രാന്‍തം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് ഇംപീരിയല്‍ കോളേജ് ലണ്ടന്‍ ചെയര്‍മാന്‍ സര്‍ ബ്രിയാന്‍ ഹോസ്‌കിന്‍സ് വ്യക്തമാക്കി. കല്‍ക്കരി, ഫോസില്‍ ഇന്ധനങ്ങള്‍ എന്നിവയുടെ ഉത്പാതനവും ഉപയോഗവും കുറച്ച് കാറ്റ്, സോളാര്‍ പവര്‍ എന്നീ പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങളിലൂടെ ഊര്‍ജം കണ്ടെത്താനും ഉച്ചകോടിയില്‍ തീരുമാനമായി.

പ്രധാന നിര്‍ദേശങ്ങള്‍

* പുറന്തള്ളുന്ന താപം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തി പിന്നീട് 1.5 ശതമാനമായി കുറയ്ക്കും.
*വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാമാറ്റത്തെ നേരിടാന്‍ 6.7 ലക്ഷം കോടി സഹായം നല്‍കും.
*2025ല്‍ ഈ തുക വര്‍ധിപ്പിക്കും.
*ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നത് സംബന്ധിച്ചും പിന്നാക്കരാജ്യങ്ങള്‍ക്ക് നല്‍കുന്ന കാലാവസ്ഥാ ഫണ്ട് സംബന്ധിച്ചും അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഈസാഹചര്യത്തെത്തുടര്‍ന്നാണ് സമവായം ഉണ്ടാക്കാന്‍ ശനിയാഴ്ച ഉന്നതതലസമിതി യോഗം ചേര്‍ന്നത്.

ഡി

Share this news

Leave a Reply

%d bloggers like this: