ടാലാ ആശുപത്രിയില്‍ മുസ്ലീം ഡോക്ടര്‍മാരുടെ വിഷയത്തില്‍ ഐ.എം.ഒ ഇടപെടുന്നു

ഡബ്ലിന്‍ : ടാലാ ആശുപത്രിയിലെ മുസ്ലീം ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതും പരിചരിക്കുന്നതും തടഞ്ഞ സംഭവം ചൂടുപിടിക്കുന്നു. ഈ വിഷയത്തില്‍ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ രംഗത്തു വന്നിരിക്കുകയാണ്. സേവന രംഗത്ത് ജാതിയും മതവും കൂട്ടിക്കലര്‍ത്തിയുള്ള വിവേചനങ്ങള്‍ നടത്തുന്നത് അനുവദിക്കാനാകില്ലെന്നും ഇത്തരം വിഷയങ്ങള്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളണമെന്നും ഐ.എം.ഒ വ്യക്തമാക്കി. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന മുസ്ലീം ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹ സേവനമാണ് ആശുപത്രികളില്‍ നല്കുന്നതെന്ന്് കൗണ്‍സിലര്‍ ഡെര്‍മര്‍ട്ട് ലൂണി ട്വീറ്റ് ചെയ്തു വര്‍ധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലും ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ്‌സ് വേരുറയ്ക്കുന്ന സ്ഥിതിയിലേക്കും ലോകം എത്തിയതോടെയാണ് ഇത്തരം സ്ഥിതി വിശേഷങ്ങല്‍ ലോകത്തു പെരുകുന്നതെന്നാണ് അയര്‍ലണ്ട് മുസ്ലീം അസോസിയേഷന്‍ വിലയിരുത്തുന്നത്.

ആശുപത്രിയില്‍ മുസ്ലീം ഡോക്ടര്‍മാര്‍ക്കെതിരെയുള്ള വിവേചനത്തെ സംബന്ധിച്ച് വലിയ മാധ്യമ ശ്രദ്ധയാണ് ഇതിനോടകം തന്നെ ഈ വിഷയത്തിനു ലഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിന്റെ വിദേശിയരോടുള്ള മനോഭാവം ഇതോടെ പുറത്തു വന്നിരിക്കുകയാണെന്നു ചില മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. മുസ്ലീം സമുദായത്തിനെതിരെ ലോകത്തെ തിരിച്ചതില്‍ മുഖ്യപങ്ക് ഐഎസ് ഭീകരര്‍ക്കുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ടാലാ ആശുപത്രിയിലെ സംഭവത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഒ യുടെ ആവശ്യം ആശുപത്രി അധികൃതര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി വാര്‍ത്താലോകം ഉറ്റുനോക്കുന്നത്.

ശിരോവസ്ത്രം ധരിച്ചെത്തിയ ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ എത്തിയപ്പോള്‍ മുസ്ലീം ആണെന്നു തിരിച്ചറിഞ്ഞ രോഗി ഡോക്ടര്‍ ചികിത്സിക്കേണ്ടെന്നു തീര്‍ത്തു പറയുകയാണ് ചെയ്തത്. രണ്ടാമതു മറ്റൊരു ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ എത്തിയെങ്കിലും അവരോടും അനുഭാവം കാണിക്കാന്‍ രോഗി കൂട്ടാക്കിയിരുന്നില്ല. മൂന്നാമത് മുസ്ലീം അല്ലാത്ത മറ്റൊരു ഡോക്ടര്‍ വന്നാണ് പരിശോധന നടത്തിയത്. രോഗിയുടെ മകള്‍ തന്റെ അമ്മ ചെയ്ത പ്രവര്‍ത്തിയെ ന്യായികരിച്ച് സമൂഹമാധ്യമങ്ങളില്‍ നിലപാടു വ്യക്തമാക്കിയിരുന്നു.

ഡി

Share this news

Leave a Reply

%d bloggers like this: