മലയാളി കുഞ്ഞുങ്ങള്‍ സൂക്ഷിക്കുക…താലെയില്‍ പരസ്യമായി മയക്കമരുന്ന് വില്‍പ്പന

ഡബ്ലിന്‍: താലെ എസ്റ്റേറ്റില്‍  മയക്കമരുന്ന് വില്‍പ്പന ശക്തമാകുന്നതായി സംശയം.   പരസ്യമായി തന്നെ വില്‍പ്പന നടക്കുന്നത്  പ്രാദേശിക ഭരകൂടങ്ങളെയും ആശയങ്കയിലാഴ്ത്തുന്നുണ്ട്.  സെപ്തംബറില്‍  ടിമോണ്‍ നോര്‍ത്തില്‍  പരസ്യ മയക്കമരുന്ന് വില്‍പന നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.  പ്രദേശ വാസികള്‍ ഈ സംഭവങ്ങള്‍ക്ക് സാക്ഷികളായിരുന്നു. കൂടാതെ അടുത്തടുത്തുള്ള സ്കൂളുകളുമെല്ലാം  ചൂണ്ടികാണിക്കപ്പെട്ടിരുന്നതാണ്.

ടിമോണ്‍  നോര്‍ത്ത്  പരസ്യമായി മയക്കമരുന്നു വില്‍ക്കുന്ന ഏതാനും മേഖലയില്‍ ഒന്നായി മാറിയിരിക്കുകയാണ്. യുവാക്കള്‍ക്കിടയില്‍ മയക്കമരുന്ന് വില്‍പ്പന സാധാരണയായ ഒരു കാര്യമായി മാറുമെന്ന ഭയവും ഇവിടെയുള്ളവര്‍ക്കുണ്ട്.  ഇവിടെ താമസിക്കുന്ന ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍ മിക്ക് ഡഫ് റിപ്പോര്‍ട്ടുകള്‍ അസന്തുഷ്ടി തരുന്നതാണെന്ന് വ്യക്തമാക്കി.  ഇദ്ദേഹം താല ഡ്രഗ് ആന്റ് ആല്‍ക്കഹോള്‍ ടാസ്ക് ഫോഴ്സിലെ അംഗം കൂടിയാണ്.  എസ്റ്റേറ്റിന്‍റെ മുക്കും മൂലയും അറിയുന്നവരാണ് ക്രിമിനലുകളെന്ന് കൗണ്‍സിലര്‍ പറയുന്നു.  ചെറിയ അളവില്‍ ഉള്ള വില്‍പനകളാണ് നടത്തികൊണ്ടിരിക്കുന്നത്.

വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നത് വരെ മുന്നോട്ട് പോകാമെന്ന മട്ടിലാണ് മയക്കമരുന്ന് വില്‍പ്പന. സംഭത്തെകുറിച്ച് താലയിലെ ഗാര്‍ഡ സ്റ്റേഷനില്‍ അറിയിക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. പ്രാദേശിക പോലീസ് അവര്‍ക്ക് പറ്റുന്ന ഇടപെടല്‍ നടത്തുന്നുണ്ട്.  എന്നാല്‍ ഒരു ദിവസം മുഴുവന്‍ ടിമോണ്‍  നോര്‍ത്തില്‍ തന്നെ നിരീക്ഷണം നടത്തുന്നതിന് സാധ്യമാകുന്നത്രയും  സൗകര്യം ഗാര്‍ഡയ്ക്കില്ല.  ഈ നിലയിലാണ് കാര്യങ്ങളെന്നിരിക്കെ നീതിന്യായ മന്ത്രിയ്ക്കും കോടതിയ്ക്കും ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് കത്തെഴുതുകയാണ്.  ജാമ്യ വ്യവസ്ഥകളിലെ ചട്ടങ്ങള്‍ പുനപരിശോധിക്കാനും കത്തില്‍ ആവശ്യപ്പെടുന്നു.

മേഖലയിലെ ബിസ്നസ്ഥാപനങ്ങളെയും ഇത് ബാധിച്ച് തുടങ്ങിയിട്ടുണ്ട്.  മയക്കമരുന്ന് വാങ്ങാന്‍ സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുന്നത് കൂടിയിട്ടുണ്ട്.  കൊക്കെയിന്‍ ഉപയോക്താക്കളാകാം ഈ കവര്‍ച്ചക്കാരെന്നാണ് കരുതുന്നത്. വലിയ തോതില്‍ വാങ്ങാതെ ഒരോ ദിവസത്തെയും ആവശ്യത്തിന് മാത്രം മയക്കമരുന്ന് വാങ്ങുന്നവരാകാം ഇവരെന്ന് അനുമാനിക്കുന്നുണ്ട്. സ്കൂളുകള്‍ക്ക് സമീപം മയക്കമരുന്ന് വില്‍പന നടത്തുന്നതും വലിയ ആശങ്കയാണ്. 6666000 എന്ന നമ്പറില്‍ താലെയിലെ ഗാര്‍ഡ സ്റ്റേഷനില്‍ കുറ്റകൃത്യങ്ങള്‍‌ കണ്ടാല്‍ വിളിച്ചറിയിക്കാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: