പാരീസില്‍ അധ്യാപികയെ ഐഎസ് അനുഭാവി ആക്രമിച്ചെന്ന പരാതി വ്യാജം

 

പാരീസ്: ഫ്രാന്‍സില്‍ ഐഎസ് അനുഭാവി അക്രമിച്ചെന്ന അധ്യാപികയുടെ വാദം കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു. പ്രോസിക്യൂട്ടര്‍മാരുടെ ചോദ്യംചെയ്യലിലാണ് അധ്യാപിക ആക്രമണ ശ്രമത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. തലസ്ഥാനമായ പാരീസിന്റെ പ്രാന്തത്തിലുള്ള ഔബര്‍വില്ലേഴ്‌സിലായിരുന്നും സംഭവം.

ഐഎസ് അനുഭാവി കൊല്ലാന്‍ ശ്രമിച്ചെന്ന അധ്യാപികയുടെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. കഴുത്തിന് പരിക്കേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത്. കത്രിക ഉപയോഗിച്ചിച്ച് തന്നെ കുത്തിയെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ‘ഇത് ദായിഷിനായി’ (ഐഎസിന്റെ മറ്റൊരു പേര്) എന്ന ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ട് അക്രമി തന്നെ കുത്തിയെന്നാണ് അധ്യാപിക പറഞ്ഞത്. ഇവരുടെ കഴുത്തില്‍ എങ്ങനെയാണ് മുറിവുണ്ടായതെന്നോ ആക്രമണ കഥയ്ക്കു പിന്നിലെ കാരണമെന്തെന്നോ വെളിവായിട്ടില്ല.

ഐഎസ് അനുഭാവി ആക്രമിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പാരീസില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. നവംബര്‍ 13ന് പാരീസില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം കനത്ത സുരക്ഷയാണു ഫ്രാന്‍സില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: