മുഖ്യമന്ത്രിയോട് അനാദരവ് കാട്ടിയാല്‍ ഇനിയും ചോദ്യം ചെയ്യുമെന്ന് പിണറായി

 

കൊല്ലം: മുഖ്യമന്ത്രി എന്ന പദവിയെ വെള്ളാപ്പള്ളി നടേശന്‍ അപമാനിച്ചതിനാലാണ് ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന വിവാദത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഐഎം നിലകൊണ്ടതെന്നും, അല്ലാതെ ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയോടുളള താത്പര്യം കൊണ്ടല്ലെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി അപമാനകരമാണെന്നും പിണറായി വിജയന്‍ കൊല്ലത്ത് ചിങ്ങേലിയില്‍ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനത്തിനിടെ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായല്ലോ എന്നാണ് വെള്ളാപ്പള്ളി ചോദിക്കുന്നതെന്നും, സിപിഐഎം മാനിക്കുന്നത് മുഖ്യമന്ത്രി പദവിയെയാണെന്നും, ഇനിയും ആ പദവിയോട് അനാദരവ് കാട്ടിയാല്‍ ചോദ്യം ചെയ്യുമെന്നും പിണറായി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന, പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി തന്നെയാണ് അധ്യക്ഷപദം അലങ്കരിക്കേണ്ടതെന്നും പിണറായി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: