അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വസതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ വിദേശ പണം കണ്ടെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വസതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ വിദേശ പണം കണ്ടെടുത്തു. റെയ്ഡില്‍ പിടിച്ചെടുത്ത 2.4 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. ഇന്ന് രാജേന്ദ്ര കുമാറിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിലാണ് രേഖകള്‍ക്ക് പുറമെ പണവും പിടിച്ചെടുത്തത്.

സ്വകാര്യ കമ്പനികള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് സി.ബി.ഐ അദ്ദേഹത്തിന്റെ ഓഫീസും വീടും റെയ്ഡ് ചെയ്തത്. ഡല്‍ഹിയിലും യു.പിയിലുമായി പതിനാലോളം കേന്ദ്രങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. രജീന്ദ്രകുമാറിനൊപ്പം ആരോപണവിധേയനായ ജി.കെ നന്ദ എന്നയാളില്‍ നിന്ന് പത്തര ലക്ഷം രൂപയും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. ടെലികോം കണ്‍സള്‍ട്ടേഷന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ജനറല്‍ മാനേജരാണ് നന്ദ.

Share this news

Leave a Reply

%d bloggers like this: