തെളിവെടുപ്പ്…ബിജു രാധാകൃഷ്ണനെ കൊണ്ട് പോയതിന് കമ്മീഷന് ഹൈക്കോടതിയുടെവിമര്‍ശനം

കൊച്ചി : ബിജു രാധാകൃഷ്ണന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് സോളാര്‍ കമ്മിഷനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയത് കോടതിയുടെ അനുമതിയില്ലാതെയാണെന്നും കൊലക്കേസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങളൊന്നും ബിജുവിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് പാലിച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

മുഖ്യമന്ത്രിയ്‌ക്കെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ സൂക്ഷിച്ചിരിക്കുന്നത് കൊച്ചിയില്‍ നിന്നും ആറു മണിക്കൂര്‍ കാറില്‍ സഞ്ചരിച്ചാല്‍ എത്തുന്നിടത്താണെന്നും ഇത് കേരളത്തിന് വെളിയിലാണെന്നും ബിജു സോളാര്‍ കമ്മിഷനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവെടുക്കാന്‍ ആറംഗ സംഘത്തിനൊപ്പം ബിജുവിനെ അയച്ചിരുന്നു.

എന്നാല്‍, കൊലക്കേസ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളൊന്നും ബിജുവിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Share this news

Leave a Reply

%d bloggers like this: