നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും ജാമ്യത്തിനായി കോടതിയെ സമീപിക്കില്ല; ജയിലില്‍ പോകും

 

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിനായി കോടതിയെ സമീപിക്കില്ലെന്ന് സൂചന. ശനിയാഴ്ച ഇരുവരും വിചാരണ കോടതിയില്‍ ഹാജരാകും. നിരപരാധിത്വം തെളിയിക്കുന്നതിനായി ജയിലില്‍ പോകാന്‍ ഇവര്‍ തയാറാണ്. ജാമ്യാപേക്ഷ നല്‍കുന്നതിനോട് സോണിയയ്ക്കും രാഹുലിനും വിയോജിപ്പാണെന്നും കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കേസില്‍ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഈ മാസം 19ന് ഹാജരാകാന്‍ ഡല്‍ഹി മെട്രോപ്പൊലീറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

അസോഷ്യേറ്റഡ് ജേണല്‍സ് എന്ന കമ്പനിയുടെ നിയന്ത്രണം യങ് ഇന്ത്യ എന്ന പുതിയ കമ്പനിക്കു കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നാണു കേസ്. സോണിയയ്ക്കും രാഹുലിനും പുറമേ മോട്ടിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ, സുമന്‍ ദുബേ തുടങ്ങിയവരും പ്രതികളാണ്.

Share this news

Leave a Reply

%d bloggers like this: