സ്വോഡ്‌സില്‍ കുട്ടികള്‍ ഒരുക്കുന്ന ‘ക്രിസ്മസ് ഫണ്‍ ഡേ’ 26ന്

 
ഡബ്ലിന്‍: സ്വോഡ്‌സിലെ ‘ക്രിയേറ്റീവ് ചില്‍ഡ്രന്‍സ് ഗ്രൂപ്പ് ‘ കുട്ടികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഫണ്‍ ഡേ’ ഒരുക്കുന്നു. കുട്ടികളുടെ സര്‍ഗവൈഭവം, സംഘാടശേഷി, നേതൃ പാടവം തുടങ്ങിയ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസംബര്‍ 26 ( ശനി) ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ St. Colmcilles GAA ഹാളിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ സാന്റാ ക്ലോസ് കുട്ടികളെ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കുട്ടികള്‍ക്കായി വിനോദവും വിജ്ഞാനവും കലര്‍ന്ന വിവിധ മത്സരങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിക്കുന്ന ‘ലില്ലിപ്പുട്ട് ഡാന്‍സ്’ തുടങ്ങിയവയും ഉണ്ടായിരിക്കും.

രുചികരമായ നാടന്‍ വിഭവങ്ങളുടെ തട്ടുകടയും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. ക്രിസ്മസ് നാളുകളില്‍ കുട്ടികളോടൊപ്പം ആഹ്ലാദകരമായി കുറച്ചു സമയം ചിലവിടാന്‍ എല്ലാ മാതാപിതാക്കളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Roshen ( 0876241969), Jimmy (0876805213)

Share this news

Leave a Reply

%d bloggers like this: