എയര്‍ ഇന്ത്യ വിമാനത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ബസ് ഇടിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തിലെ ബേയില്‍ നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ബസ് ഇടിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ ഇടത് ചിറകിന്റെ ഭാഗങ്ങള്‍ തകര്‍ന്നു. ഏകദേശം നാല് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

നൈറ്റ് ഡ്യൂട്ടിയിലായിരുന്ന മോമിന്‍ അലിയാണ് ബസ് ഓടിച്ചിരുന്നത്. രാവിലെയാണ് അപകടം നടന്നത്. താന്‍ ഉറങ്ങിപ്പോയതാണ് ഇടിക്കാന്‍ കാരണമെന്ന് പറഞ്ഞതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എകെ ശര്‍മ്മ വ്യക്തമാക്കി. മോമിന്‍ അലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.

അപകട സമയത്ത് വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ല. അസാമിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് ബസ് ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റിലേക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: