കേരളത്തെ അപമാനിക്കുന്ന ലേഖനം…ആര്‍.എസ്.എസ്. മുഖപത്രം ഓര്‍ഗനൈസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ബീഫ് വിവാദത്തില്‍ കേരളത്തെ അപമാനിക്കുന്ന രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ച ആര്‍.എസ്.എസ്. മുഖപത്രം ഓര്‍ഗനൈസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പി. നിതീഷിന്റെ പരാതിയില്‍ പ്രസ് കൗണ്‍സില്‍ ആണ് നോട്ടീസയച്ചത്.

കേരളം ദൈവത്തിന്റെ സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടോ എന്ന തലക്കെട്ടിലാണ് വിവാദ ലേഖനം പ്രത്യക്ഷപ്പെട്ടത്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിയമാധ്യാപകന്റെ പേരിലാണ് ലേഖനം തയ്യാറാക്കിയിരുന്നത്. കേരള ഹൗസില്‍ സ്ഥിരമായി ബീഫ് വിളമ്പുന്നുണ്ടെന്നും മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുതാണെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു. പ്രസിദ്ധീകരണത്തിനെ വിമര്‍ശിച്ച് സംസ്ഥാന നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: