നഴ്സിങ് റിക്രൂട്ട്മെന്‍റ്…ബോണസ് പേ പ്രഖ്യാപിച്ച് മാറ്റര്‍ ആശുപത്രി

ഡബ്ലിന്‍: അയര്‍ലന്‍ഡിലേക്ക് തിരിച്ച് വരുന്ന നഴ്‌സുമാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് മാറ്റര്‍ പ്രൈവറ്റ് ആശുപത്രി. ഡിസംബര്‍ 29ന് ആശുപത്രി റിക്രൂട്ട്‌മെന്റ് ഓപണ്‍ ഡേ തുടങ്ങുന്നുണ്ട്. ഡബ്ലിനിലെ Eccles Strete ലെ ആശുപത്രിയില്‍ വെച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇവിടെ വെച്ച് നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്‌റുമായി പരിചയപ്പെടുകയും റീലോക്കേഷന്‍ പാക്കേജിന്റെ വിശദ വിവരങ്ങള്‍ അറയുകയും ചെയ്യാം.

കാര്‍ഡിയോളജി, ഓണ്‍കോളജി, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പുകളില്‍ നിന്ന് ആശുപത്രിയ്ക്ക്‌നഴ്‌സുമാരെ ആവശ്യമുണ്ട്. റീലോക്കേഷന്‍ മൂലം ആറായിരം യൂറോ വരെ അധികം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. മുവായിരം യൂറോ ബോണസ്അക്കോമഡേഷന്‍ അലവന്‍സ് 1500 യൂറോ, എന്‍എംബിഐ രജിസ്ട്രഷന്‍ റീഫണ്ട് പരമാവധി 500 യൂറോ, മടക്ക് വരവിന് ടിക്കറ്റ് ചാര്‍ജ് 250 യൂറോ വിദ്യാഭ്യാസത്തിന് 750 യൂറ എന്നിങ്ങനെയാണ് നല്‍കുക. അയര്‍ലന്‍ഡില്‍ ഉള്ള നഴ്‌സുമാര്‍ക്കും ബോണസും വിദ്യാഭ്യാസ സഹായവും ലഭിക്കും.

Share this news

Leave a Reply

%d bloggers like this: