തുര്‍ക്കിയില്‍ രണ്ടു വനിതാ തീവ്രവാദികളെ പോലീസ് വെടിവച്ചുകൊന്നു

ഇസ്താംബുള്‍: തുര്‍ക്കിയില്‍ രണ്ടു വനിതാ തീവ്രവാദികളെ പോലീസ് വെടിവച്ചുകൊന്നു. ചൊവ്വാഴ്ച ഇസ്താംബുളില്‍ നടന്ന പോലീസ് റെയ്ഡിനിടെയാണ് നടപടി. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഇസ്താംബുള്‍ മെട്രോസ്‌റ്റേഷനില്‍ നടന്ന ബോംബ് ആക്രമണവുമായി ബന്ധമുള്ള തീവ്രവാദികളാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് പറയുന്നു. ഒന്നരമണിക്കൂര്‍ നേരം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വെടിവച്ചുവീഴ്ത്താനായത്.

Share this news

Leave a Reply

%d bloggers like this: