സംസ്ഥാന സര്‍ക്കാരിന് തന്റേടമില്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: : സംസ്ഥാന സര്‍ക്കാരിന് തന്റേടമില്ലെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസില്‍ തന്നെ അറസ്റ്റുചെയ്യുമെന്നാണ് അവര്‍ വിചാരിച്ചിരുന്നതെന്നും തന്നെ അകത്താക്കാന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണ്. ഇതിനായി മാനസികമായി തയ്യാറെടുത്തിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സമത്വ മുന്നേറ്റ യാത്രയ്ക്കിടെ വെള്ളാപ്പള്ളി നടേശന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് ജനുവരി പത്തിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ വെള്ളാപ്പള്ളി ഹാജരാകണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി, പ്രഥമദൃഷ്ട്യാ വെള്ളാപ്പള്ളി വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും വിവേചനത്തോടെ പെരുമാറിയ ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും നിരീക്ഷിച്ചു.മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി നിയമാനൃസൃതം വെള്ളാപ്പള്ളിയ്ക്ക് ജാമ്യമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: