എയര്‍ലിംഗസ് പുതിയ ബാച്ച് പൈലറ്റ്മാരെ റിക്രൂട്ട് ചെയ്തു…പൈലറ്റുമാര്‍ക്ക് അവസരങ്ങള്‍ കുറവോ?

ഡബ്ലിന്‍: എയര്‍ലിംഗസ് പുതിയ ബാച്ച് പൈലറ്റ്മാരെ തിര‍ഞ്ഞെടുത്തു. 2800 അപേക്ഷകളില്‍ നിന്ന് കേവലം 12 പേരെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് വെച്ച് പരിശോധിച്ചാല്‍  ഒരാള്‍ തിരഞ്ഞെടുക്കപെടാനുള്ള സാധ്യത 0.42 ശതമാനം മാത്രമാണ്. കേഡറ്റ് പൈലറ്റ് ട്രെയ്നിങ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്.  നാലാം വര്‍ഷമാണ് പ്രോഗ്രാം നടക്കുന്നത്.  പതിനാല് മാസത്തെ പരിശീലന പരിപാടി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉണ്ടാകും.

പുതിയാതി  റിക്രൂട്ട് ചെയ്തവരില്‍ എട്ട് പുരുഷന്മാരും നാല് സ്ത്രീകളുമാണുള്ളത്.  അയര്‍ലാന്‍ഡ് , വടക്കന്‍ അയര്‍ലന്‍ഡ്, സ്കോട്ട് ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സ്ത്രീകള്‍.  സ്പെയിനിലെ ജെറെസ് സ്കൂളിലേക്കാണ് ഇവരെ എത്തിക്കുക.  വിവിധ വിമാനങ്ങള്‍ പറത്തുന്നതിനും മറ്റും പരിശീലനം ലഭിക്കും. സിമുലേറ്ററുകളടക്കമായിരിക്കും ഇവിടെ പരിശീലനത്തിനുണ്ടാവുക. ഈ പരിശീലനം പൂര്‍ത്തിയായാല്‍  ഡബ്ലിനിലേക്ക് ഇവരെ കൊണ്ട് വരും.  ഡബ്ലിനില്‍ വെച്ച് പ്രായോഗിക തലത്തില്‍ പരിശീലനം നല്‍കും.

വിമാനം സ്വയം പറത്താന്‍ കഴിയുന്നതോടെ ഇവര്‍ക്ക്  അംഗീകാരം ലഭിക്കും. എയര്‍ബസ് എ320 വിമാനമായിരിക്കും തുടര്‍ന്ന് പറത്താന്‍ നല്‍കുക.  എന്തായാലും ഇക്കാലയളവില്‍കാശില്ലാതെ ബുദ്ധിമുട്ടേണ്ടി വരില്ലെന്നതാണ് മെച്ചം. ഓരോരുത്തരുടെയും പരിശീലനത്തിന് എയര്‍ലിംഗസ് 70,000 യൂറോയാണ് ചെലവിടുക.

Share this news

Leave a Reply

%d bloggers like this: