ജയ്റ്റ്‌ലിക്കെതിരേ പുതിയ ആരോപണം: ഹോക്കി ഇന്ത്യയില്‍ ചട്ടങ്ങള്‍ മറികടന്ന് മകളെ നിയമിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക തിരിമറികളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പുതിയ കുരുക്കൊരുങ്ങുന്നു. ഹോക്കി ഇന്ത്യയില്‍ അനധികൃത ഇടപെടല്‍ നടത്തിയെന്നാണു ജയ്റ്റ്‌ലിക്കെതിരായ പുതിയ ആരോപണം. ദേശീയ കായിക സംഘടനയായ ഹോക്കി ഇന്ത്യയില്‍ മകള്‍ സൊണാലി ജയ്റ്റ്‌ലിയെ ചട്ടങ്ങള്‍ മറികടന്നു നിയമിച്ചെന്നാണ് ആരോപണം.

ഹോക്കി ഇന്ത്യയുടെ പ്രസിഡന്റു കൂടിയായ കെ.പി.എസ് ഗില്ലാണ് ജയ്റ്റ്‌ലിക്കെതിരേ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനു പരാതിയും നല്‍കി.

മകളുടെ നിയമനം നടക്കുന്ന അവസരത്തില്‍ ഹോക്കി ഇന്ത്യയുടെ ഉപദേശക സമതി അംഗമായിരുന്നു ജയ്റ്റ്‌ലി. ഡല്‍ഹി സൊസൈറ്റ് നിയമം അനുസരിച്ചു രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് ഹോക്കി ഇന്ത്യ എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനു ഗില്ലിന്റെ പരാതിയില്‍ അന്വേഷണം നടത്താവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: