മോഡുലാര്‍ ഹൗസുകള്‍ക്ക് സ്ഥലമനുവദിച്ച് രണ്ട് കൗണ്‍സിലുകള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ രണ്ടു കൗണ്‍സിലുകള്‍ മോഡുലാര്‍ ഹൗസുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു. ഫിങ്കല്‍ കൗണ്ടി കൗണ്‍സിലും ഡണ്‍ ലാഗെയ്ര്‍  റാത്ഡൗണ്‍ കൗണ്‍സിലുമാണ് മോഡുലാര്‍ ഹൗസുകള്‍ക്ക് സ്ഥലം അനുവദിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. ഫിങ്കല്‍ കൗണ്ടി കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ബാല്‍ബ്രിഗാനിലെ പൈന്‍ബുഡ് ഗ്രീന്‍ കോര്‍ട്ടില്‍ 40 യൂണിറ്റുകളും മുള്‍ഹഡാര്‍ട്ടിലെ വെല്‍വ്യൂ ഗ്രീനില്‍ 20 യൂണിറ്റുകളും നിര്‍മ്മിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി ആറുമുതല്‍ ലൊക്കേഷനുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കും.

രാത്ഡൗണ്‍ കൗണ്ടി കൗണ്‍സില്‍ മോഡുലാര്‍ ഹൗസുകള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങളിലൊന്ന് മുന്‍പ് പ്രീമിയര്‍ ഡെയറീസ് സൈറ്റ് സ്ഥിതി ചെയ്തിരുന്ന നട്ട്‌ഗ്രോവിലെ വൈറ്റ്ബാനും മറ്റൊന്ന് ജിയോജസ് പ്ലേസിലുമാണ്. ഈ സ്ഥലങ്ങളില്‍ 50 വീടുകള്‍ നിര്‍മ്മിക്കാമെന്നാണ് കൗണ്‍സില്‍ അറിയിക്കുന്നത്.

അതേസമയം ബല്ലിമൂണിലെ മോഡുലാര്‍ ഭവനങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞ ആഴ്ച തടസപ്പട്ടിരുന്നു. സുരക്ഷാ ജീവനക്കാര്‍ക്കുനേരെയുണ്ടായ പ്രതിഷേധവും ഭീഷണികളുമാണ് നിര്‍മ്മാണം വൈകാന്‍ കാരണമായതെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പറയുന്നു. നിര്‍മ്മാണം തടസപ്പെട്ടതിനാല്‍ 22 കുടുംബങ്ങള്‍ക്ക് ക്രിസ്തുമസിനു മുമ്പ് പുതിയഭവനങ്ങളിലേക്ക് മാറാനാവില്ലെന്നും കൗണ്‍സില്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: