തൊഴിലുടമയുടെ മര്‍ദ്ദനത്തിനിരയായ മൂന്ന് മലയാളി യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കിയതായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴിലുടമയുടെ മര്‍ദ്ദനത്തിനിരയായ മൂന്ന് മലയാളി യുവാക്കളുടെയും സുരക്ഷ ഉറപ്പാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും.

മര്‍ദ്ദന വിവരം സൗദി പോലീസിനെ അറിയിച്ചതായും തൊഴിലാളികളുമായി നിരന്തരം സമ്പര്‍ക്കം നടത്തിവരികയാണെന്നും സുഷമ അറിയിച്ചു.

ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മൂന്നു യുവാക്കളെയാണ് തൊഴിലുടമ മര്‍ദ്ദിക്കുന്ന വീഡിയോചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നത്. വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കിയാണ് ഇവരെ ഒരു ഏജന്‍സി സൗദിയില്‍ എത്തിച്ചതെന്നും കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: