ക്രിസ്തുമസിന് പൂര്‍ണ ചന്ദ്രന്‍…നീന്താനിറങ്ങുന്നവര്‍ സൂക്ഷിക്കുക

ഡബ്ലിന്‍: ഇക്കുറി ക്രിസ്തുമിസിന് നീന്താനിറങ്ങുന്നവര്‍ സൂക്ഷിക്കുക. പൂര്‍ണ ചന്ദ്രന്റെ പ്രഭാവം നീന്തല്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. ക്രിസ്തുമസിന് പൂര്‍ണ ചന്ദ്രനുദിക്കുന്നത് നാല്‍പത് വര്‍ഷത്തിലൊരിക്കലാണ്. ഇത് ശക്തമായ വേലിയേറ്റത്തിന് വഴിവെയ്ക്കാവുന്നതാണ്. ശക്തമായ വേലിയേറ്റങ്ങള്‍ ജലാശയതതില്‍ ഉള്‍വലിയലുകളുടെയും മറ്റും ഫലമായുണ്ടാകുന്ന റിപ് കറന്റിന്റെ വേഗതയും ശക്തിയും കൂട്ടും. 1977ലായിരുന്നു ഇതിന് മുമ്പ് ക്രിസ്തുമസ് ദിവസം പൂര്‍ണ ചന്ദ്രന്‍ ഉദിച്ചത്.

ക്രിസ്തുമസ് ദിവസം നൂറ് കണക്കിന് പേര്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുടെയും മറ്റും ഭാഗമയി രാവിലെ തന്നെ നീന്തല്‍ പരിപാടികളിലും മറ്റും പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇത് തന്നെ പല രാജ്യങ്ങളിലും ഒരു പൈതൃകമാണ്. ഐറിഷ് വാട്ടര്‍ സൊസൈറ്റി നീന്തുന്നവരോട് വേലിയേറ്റം മൂലമുള്ള അടിയൊഴുക്കുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നീന്താനുള്ള കഴിവിനെ വലുതാക്കി കാണരുതെന്നും വെള്ളം തണുപ്പള്ളതാകുന്നത് കൂടതല്‍ പ്രയാസമേറിയതാക്കും നീന്തലെന്നും വ്യക്തമാക്കുന്നുണ്ട്. ചാരിറ്റി നീന്തല്‍ നടത്തുന്ന സംഘാടകരോട് സമുദ്രത്തിലെ അവസ്ഥകള്‍കൂടി പരിഗണിക്കാനും ആവശ്യപ്പെട്ടു.

ക്രിസ്തുമസിന് അടുത്ത പൂര്‍ണചന്ദ്രനെ ഇനി 2034ല്‍ ആണ് കാണാനാവുക.

Share this news

Leave a Reply

%d bloggers like this: