ശക്തമായ കാറ്റ് മൂലം വ്യാപകമായ വൈദ്യുതി നഷ്ടം…ക്രിസ്തുമസ് പര്‍ച്ചേസിങിന് ഇറങ്ങിയവരെ തിരിച്ച് ഹെലികോപ്ടറില്‍ വീട്ടലെത്തിച്ചു

ശക്തമായ കാറ്റ് മൂലം പലയിടത്തും വൈദ്യുതി തടസം. ക്രിസ്തുമസ് പര്‍ച്ചസിങിനിറങ്ങിയ വീട്ടുകാരെ ഹെലികോപ്ടറില്‍വീട്ടില്‍ എത്തിച്ചു. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയിരുന്നത്. ഒമ്പത് പേരെയാണ് ഡൊണീഗല്ലില്‍ നിന്ന് ടോറി ഐലന്റിലേക്ക് ഹെലിക്ടോപ്ടറില്‍ എത്തിച്ചത്. ഫെറി സര്‍വീസുകള്‍ പൂര്‍ണമായും നഷ്ടപ്പെടുകയായിരുന്നു. സ്ലൈഗോ കോസ്റ്റ് ഗാര്‍ഡാണ് ദ്വീപിലുള്ളവര്‍ക്ക് സഹായം എത്തിച്ചിരുന്നത്. പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ശക്തമായ മഴയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഗാല്‍വേ, മയോ, സ്ലൈഗോ, ഡോണീഗല്‍ കൗണ്ടികളില്‍ ഈവാ കൊടുങ്കാറ്റ് അതന്റെ പ്രഭാവം വ്യക്തമാക്കി. ലിന്‍സ്റ്റര്‍, കവാന്‍, കോര്‍ക്ക്,തുടങ്ങിയ സ്ഥലങ്ങളില്‍ യെല്ലോ സ്റ്റാറ്റസ് പ്രഖ്യാപിച്ചിരുന്നു. തിരമാലകള്‍ ഒമ്പത് മീറ്റര്‍ വരെ ഉയരത്തിലായിരുന്നു ഉയര്‍ന്ന് പൊങ്ങിയത്. ഡബ്ലിനില്‍ മേഖലയില്‍ നാലടി ഉയരത്തിലും പൊങ്ങി.

ക്രിസ്തുമസ് തലേന്ന് തണുപ്പും കാറ്റുമായിരിക്കും അനുഭവപ്പെടുകയെന്ന് മെറ്റ് ഏയ്‌റീല്‍ നിന്നുള്ള ഡയര്‍ഡ്രീ ലോവ് പറയുന്നുണ്ട്. സാധാരണ നിലയിലൂം കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. മൂന്നോ നാലോ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും പലയിടങ്ങളിലും താപനില. സൂര്യപ്രകാശം ലഭിക്കുന്ന സമയവും ഉണ്ടാകും. മഴയും, ആലിപ്പഴ വീഴ്ച്ചയും ഉയര്‍ന്ന മേഖലയില്‍ മഞ്ഞ് വീഴ്ച്ചയും. മഞ്ഞ് പാളികള്‍ റോഡുകളില്‍ പ്രത്യക്ഷപെടലും വിവിധ മേഖലയില്‍ അനുഭവപ്പെടും.

തണുപ്പ് ഉറയുന്നത അധികം നേരം തുടരില്ല. പക്ഷേ മഴ ദീര്‍ഘനേരം അനുഭവപ്പെടും. ക്രിസ്തുമസ് ദിവസവും മഴയ്ക്ക് സാധ്യതയുണ്ട് തെക്ക് നിന്ന് വടക്കോട് മഴ വ്യാപിക്കുമെന്നാണ് കരുതുന്നത്. സെന്റ് സ്റ്റീഫന്‍സ് ഡേയില്‍ കിഴക്കന്‍മേഖലയില്‍ മഴ നിലനില്‍ക്കാനാണ് സാധ്യത. ഇഎസ്ബിയുടെ 4500 ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി നഷ്ടപ്പെട്ടിരിക്കുന്നത്. ഫെര്‍മോയ്, കോബ് , ജോണ്‍സ് ടൗണ്‍, നാസ് എന്നിവിടങ്ങളിലാണ് ഏറ്റവുംകൂടുതല്‍ വൈദ്യുതി തടസം അനുഭവപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: