മോസ്കോ: റഷ്യയില്‍ പതിനാറാമത് ഇന്തോ-റഷ്യന്‍ വാര്‍ഷിക ഉന്നതതല സമ്മേളനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മോസ്കോ എയര്‍പോര്‍ട്ടില്‍ വച്ച് പിണഞ്ഞ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വെറലാകുന്നു. റഷ്യന്‍ സൈനിക ബാന്‍ഡ്, ഇന്ത്യന്‍ ദേശീയ ഗാനം വായിച്ചപ്പോള്‍ അതു ശ്രദ്ധിക്കാതെ നടന്ന് നീങ്ങിയ പ്രധാനമന്ത്രിയുടെ നടപടിയാണ് ചര്‍ച്ചയാകുന്നത്.
എയര്‍പോര്‍ട്ടില്‍ വെച്ച് റഷ്യന്‍ ദേശീയ ഗാനത്തിന് പിന്നാലെ റഷ്യന്‍ സൈനിക ബാന്‍ഡ് ഇന്ത്യന്‍ ദേശീയ ഗാനവും വായിച്ചു. ഈ സമയത്ത് റഷ്യന്‍ ഉദ്യോഗസ്ഥന് നല്കിയ നിര്‍ദ്ദേശം പ്രധാനമന്ത്രി തെറ്റിദ്ധരിക്കുകയും നടന്ന് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് മോദിയെ റഷ്യന്‍ ഉദ്യോഗസ്ഥന് തിരികെ വിളിച്ച് പൂര്‍വ്വ സ്ഥാനത്തേക്ക് ആനയിക്കുകയും ചെയ്തു. #modiinsultsnationalanthem എന്ന ഹാഷ് ടാഗില്‍ പരിഹാസത്തിനും ചൂടുള്ള ചര്‍ച്ചയ്ക്കും കാരണമായിരിക്കുകയാണ്.