കഥ: നക്ഷത്രക്കാലങ്ങള്‍- അശ്വതി പ്ലാക്കല്‍

നീ പള്ളി സ്‌കൂളിലാണൊ ചേരുന്നൊ അവിടെ ക്രിസ്മസ് നു പോലും സ്‌പെഷ്യല്‍ ക്ലാസുണ്ടു
ഹെയ് അതു ശരിയാവില്ല അവരു ക്രിസ്ത്യാനികളല്ലെ . ഉണര്‍ന്ന ഹിന്ദുവായി അച്ചനരികിലേക്കു ഒരു രക്ഷയും ഉണ്ടായില്ല എന്നു മാത്രമല്ല അണിമ സിസ്റ്ററോടു അച്ചന്റെ വക ഒരു ഡയലോഗും ഒന്നു ശ്രദ്ധിചേക്കണെ എന്നു കൂട്ടുകുടുമ്പത്തിലെ സകലമാന മനുഷ്യരും പുറകെ നടക്കുന്നതു പോരാഞ്ഞിട്ടു ……
മുട്ടിപ്പായി പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന സുഹ്രുത്തുക്കളെ നോക്കി നെടുവീര്‍പ്പിട്ടു ആനാംവെള്ള തൊട്ടിയുടെ വിശുദ്ധി നെറ്റിയില്‍ നിന്നു ഒഴുക്കി ഷര്‍ട്ടില്‍ മൊത്തം നനച്ചു ആരെം കാണിക്കാതെ ഞാന്‍ മാലാഖ കുഞ്ഞുങ്ങളെ കണ്ണടച്ചു കാണിച്ചു .
ഇലക്ട്രിക് ബള്‍ബുകളെ വെല്ലുവിളിച്ചു വിനു എല്ലാ വര്‍ഷവും അവന്റെ പേരോടുകൂടിയ ആശംസ നക്ഷത്രങ്ങളുമായി പത്രാസു കാണിക്കും .അവന്റെ വീട്ടിലെ ഉയരമുള്ള മാവു അടുത്ത കാറ്റിനു വീഴണേ എന്നു പറഞ്ഞിട്ട 50 പൈസ ഒരോ വര്‍ഷവും എനിക്കു നഷ്ടപ്പെട്ടു .പിന്നീടെപ്പോഴൊ ഞാനും ആ നക്ഷത്രങളെ കാത്തിരുന്നു കാലം പോകെ അവ ചുകന്നു ചുകന്നു വന്നു . പൊടിമീശയുമായി വല്യ ചെക്കനായ വിനു നക്ഷത്രങ്ങളെ മറന്നു പപ്പാഞ്ഞിയും കരോളുമായി കൂട്ടു കൂടി . ബോധം കെട്ടുറങ്ങലിനെ അസുഖമായി ഇന്നും പ്രഖ്യാപിക്കാത്തതു കൊണ്ടു കരോള്‍ പല വര്‍ഷങ്ങളിലും എന്നെ കൂട്ടാതെ കടന്നും പോയി
കുഞ്ഞുമടിയെ പമ്പ കടത്തി ഓടി പുതിയ പെയിന്റടിച സുന്ദരി അള്‍ത്താരയെ കാണാന്‍ പള്ളിയിലേക്കു ഓടിക്കയറിയ എന്നെ കാത്തു നിന്ന ഒരല്‍ഭുത സമ്മാനം ഉണ്ടായിരുന്നു
എനിക്കു വേണ്ടി മാത്രം വത്തിക്കാനില്‍ നിന്നു യാത്ര ചെയ്തു വന്ന പിങ്കു നിറമുള്ള ഒരു മുത്തു മാല . ജീവിതത്തിലെ അമൂല്യ സൗഹ്രുദങ്ങളിലേക്കു ഒരു അധ്യാപിക നടന്നു കയറുകയായിരുന്നു.
ക്രിസ്മസ് സമ്മാനങ്ങളെ കുറിചു കേട്ടു കേള്‍വിയില്ലാത്ത സമയങ്ങളില്‍ കൂട്ടുകാരി സമ്മാനിച ഷാള്‍ , പൂക്കള്‍ ……..പിന്നീടിപ്പോള്‍ ക്രിസ്മസ് നെ കാത്തിരിക്കുന്നതു ഇതൊക്കെ കൊണ്ടാവാം.
ക്രിസ്മസ് സമ്മാനങ്ങളെ കുറിചു കേട്ടു കേള്‍വിയില്ലാത്ത സമയങ്ങളില്‍ കൂട്ടുകാരി സമ്മാനിച ഷാള്‍ , പൂക്കള്‍ ……..പിന്നീടിപ്പോള്‍ ക്രിസ്മസ് നെ കാത്തിരിക്കുന്നതു ഇതൊക്കെ കൊണ്ടാവാം.
ഡിസംബറിന്റെ വന്യ വശ്യത പേടിപ്പിചും അല്‍ഭുതപ്പെടുത്തിയും ഒരോ വര്‍ഷവും
കാലത്തിനു മാത്രം അവകാശപ്പെട്ട കരവിരുതു മാത്രമാണതു മനസ്സു കൊണ്ടു ഒരിക്കലും വെറുതെ പോലും തിരിഞ്ഞു നടന്നു നോക്കാതെ പുതിയവയെ

സ്വീകരിക്കാന്‍ തയ്യാറായി ഞാനും
പ്രിയപ്പെട്ടവരുടെ നഷ്ടപ്പെടലുകള്‍ പ്രിയപ്പെട്ട ആദ്യ യാത്ര അങ്ങിനെ ഓര്‍മ കൊട്ടാരങ്ങള്‍ പണിതു ക്രിസ്മസ് കാലം ……
മുത്തുമാല പിന്നീടു കൊന്തയായി മാറി കാലം പോകെ സ്‌നേഹവും …
നല്ല കുരുമുളകിട്ടു വരട്ടിയ ബീഫിലും ഇറ്റാലിയന്‍ വൈനിലും മാഞ്ഞു പോകുന്ന ആ അവസാന നിമിഷങ്ങളെ തേടി പിടിക്കു ഈ ഉത്സവകാലം നമ്മുടെതു മാത്രമല്ലെ……

Share this news

Leave a Reply

%d bloggers like this: