ഗാര്‍ഹിക പീഡനം… ഈ വര്‍ഷം ഒരു ദിവസം സഹായം തേടിയത് 800 ഓളം പേര്‍

ഡബ്ലിന്‍: ഈ വര്‍ഷം ഒരു ദിവസം ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുള്ള 800 വരുന്ന സ്ത്രീകള്‍ സഹായം തേടി വിളിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഗാര്‍ഹിക പീഡനത്തിന്റെ നിരക്ക് 16000 കടന്നിരുന്നു. വുമണ്‍സ് എയ്ഡ് ചാരിറ്റിയാണ് കണക്കുകള്‍ വ്യക്തമാക്കിയത്. സഹായത്തിനായി രംഗത്ത് വന്ന സ്ത്രീകളുടെ മാത്രം നിരക്കാണിത്.

വൈറ്റ് റിബ്ബന്‍ ക്യാംപെയിനിന്റെ ഭാഗമായി പുറത്ത് വിട്ട വീഡിയോകളൊന്നില്‍ നഴ്‌സുമാര്‍ക്ക് ശാരീരികമായ ആക്രമണം നേരിട്ടവരെകുറിച്ച് വിവരിക്കുന്നുണ്ട്. രോഗികളെ പരിചരിക്കുന്നവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഇതില്‍ നിന്ന് വ്യക്തമാകും. ഐറിഷ് നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്ായ ക്ലെയര്‍ മന്‍ഹോന്‍ ഇക്കാര്യത്തില്‍ ഗാര്‍ഹിക പീഡനത്തിന് നിരന്തരം ഇരയാകുന്നവരെ കാണുന്നത് പ്രയാസം നല്‍കുന്നതാണെന്ന് വ്യക്തമാക്കുന്നു.

പീഡനങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുക എന്ന് പറയുന്നത് തന്നെ വല്ലാതെ വിഷമമുണ്ടാക്കുന്നതാണ്. സ്ത്രീയോ അല്ലയോ എന്നുള്ളതല്ല വിഷയമെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: