ചൊവ്വാഴ്ച്ച ശക്തമായകാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്…മൂന്ന് കാറ്റുകള്‍ കൂടി വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം

ഡബ്ലിന്‍: ചൊവ്വാഴ്ച്ച മറ്റൊരു ശൈത്യകാല കാറ്റ്കൂടി അയര്‍ലന്‍ഡില്‍ വീശുമെന്ന് മുന്നറിയിപ്പ്. ഫ്രാങ്ക് എന്ന് വിളിക്കപ്പെടുന്ന കാറ്റാണ് ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ ശക്തമായ മഴയുമായി അയര്‍ലന്‍ഡില്‍ എത്തുക. കാറ്റും ശക്തമായിരിക്കുമെന്നാണ് കരുതുന്നത്.

മെറ്റ് ഏയ്‌റീന്‍ വ്യക്തമാക്കുന്നത് തെക്ക് കിഴക്കന്‍ ദിശയില്‍ കൊടുങ്കാറ്റിന് സമാനമായ ശക്തിയില്‍ കാറ്റ് കടന്ന് പോകുമെന്നാണ്. നാശ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കം വീണ്ടും ദുരിതം വിതക്കാനാണ് സാധ്യതയുള്ളത്. മെറ്റ് ഏയ്‌റീന്റെ മുന്നറിയിപ്പുകള്‍ ഇത് മൂലം ശ്രദ്ധിക്കേണ്ടതുണ്ട്. വടക്കും പടിഞ്ഞാറും തെക്കന്‍ തീരങ്ങളിലും ശക്തമായ തിരമാലകളും പ്രത്യക്ഷപ്പെടും.

ബുധനാഴ്ച്ചയോടെ കാറ്റിന്റെ കേന്ദ്രഭാഗം ഐസ് ലാന്‍ഡിനോടടുക്കും. എങ്കിലും അയര്‍ലന്‍ഡില്‍ മഴ ലഭിച്ച് കൊണ്ടിരിക്കും. ആഴ്ച്ചവസാനത്തോടെയോ പുതുവര്‍ഷത്തോടെയോ മാത്രമേ സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ.

പുലര്‍ച്ചെ പലയിടത്തും പുകമഞ്ഞിന് കാണപ്പെടാവുന്നതാണ്. ഇവ മെല്ലെ നിങ്ങി പോകുകയും ചെയ്യും. മിതമായ തോതില്‍ കാറ്റും 10-13 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍താപനിലയും പ്രതീക്ഷിക്കാവുന്നതാണ്. നാളെ മേഘാവൃതവും കാറ്റോടുകൂടിയതുമായ കാലാവസ്ഥയാകും വരിക. വൈകീട്ടോടെ കനത്ത മഴയും ലഭിക്കും. താപനിലയില്‍ ഇന്നത്തേതില്‍ നിന്ന് വ്യത്യാസം കാണില്ല. ഫ്രാങ്ക് എന്ന പേര് അടുത്തതായി വരുന്ന കാറ്റിന് കൊടുക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ച് വെച്ചിട്ടുള്ളതാണ്.

ആഗ്ലോ-ഐറിഷ് രീതിയില്‍ കാറ്റുകള്‍ക്ക് പേര് നിശ്ചയിക്കുന്നത് പ്രകാരം വര്‍ഷാദ്യത്തില്‍ തന്നെ ശൈത്യകാല കാറ്റുകള്‍ക്ക് പേര് നിശ്ചയിച്ച് വെയ്ക്കാറുണ്ട്. ഔദ്യോഗികമായി കാറ്റിന് പേര് നിശ്ചയിക്കുന്നത് യുകെയിലെയും അയര്‍ലന്‍ഡിലെയും മെറ്റ് ഓഫീസ് കൂടിയാലോചിച്ച് ഇന്ന് വൈകീട്ടോടെ നടക്കും. മറ്റ് കാറ്റുകള്‍ക്കുള്ളപേരുകള്‍ പുതുവര്‍ഷത്തിലായിരിക്കും ഉപയോഗിക്കുക.

Share this news

Leave a Reply

%d bloggers like this: