ഡബ്ലിന്‍ ബസിലെ ഡ്രൈവര്‍മാരെ കുറിച്ച് പരാതികളുയരുന്നു…

ഡബ്ലിന്‍: ഡബ്ലിന്‍ ബസിലെ ഡ്രൈവര്‍മാരെകുറിച്ച് വിവിധ പരാതികള്‍ ഉയര്‍ന്ന് വരുന്നു.

മോശമായ പെരുമാറ്റമാണ് ഇവര്‍ കാഴ്ച്ചവെയ്ക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് പലസംഭവങ്ങളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവരവാകാശ പ്രകാരം ലഭിച്ച രേഖയില്‍ ബസില്‍ വെച്ചുള്ള ഡ്രൈവര്‍മാരുടെ പെരുമാറ്റത്തിനെതിരെ പല യാത്രക്കാരും രോഷം പ്രകടിപ്പിച്ചതായും വ്യക്തമാണ്. കഴിഞ്ഞ പന്ത്രണ്ട് മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ബസ് യാത്രക്കാരില്‍ ഏറെപേരും ഡ്രൈവര്‍മാരുടെ അസഭ്യവര്‍ഷത്തിന് പാത്രമായവരാണ്. ജനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിന് ബസിന്റെ മധ്യത്തിലുള്ള വാതില്‍ തുറന്ന് വെയ്ക്കുകയാണ് ചെയ്‌തെന്ന് പറയുന്നുണ്ട്.സെപ്തംബറിലായിരുന്നു ഇത്.

നവംബറില്‍ വീല്‍ചെയറില്‍ ഉള്ള ഒരു കുട്ടിയുടെ അമ്മ വീല്‍ചെയര്‍ വെയ്ക്കാനുള്ളസ്ഥലത്ത് ഒരു യാത്രികന്‍ നില്‍ക്കുന്നതിനെ കുറിച്ച് പരാതി പറഞ്ഞതിന് അവരോട് അസഭ്യം പറഞ്ഞ് അതിന് ഞാനെന്നത് വേണമെന്നാണ് നിങ്ങള്‍പറയുന്നതെന്ന് ചോദിക്കുകയും ചെയ്തു. ബസിന് സ്‌റ്റോപിലാത്ത സ്ഥലത്ത് ഡ്രൈവര്‍ ഒരാളെ ഇറക്കിവിട്ടതായും യാത്രക്കാരുടെ പരാതിയുണ്ട്. ഇക്കാര്യം ചോദിച്ചതിന് ഡ്രൈവര്‍ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും എനിക്കൊന്നുമില്ലെന്ന് മറുപടി നല്‍കുകയായിരുന്നു. മറ്റൊപു പ്രശ്‌നം എല്ലാ സ്റ്റോപിലും ബസ് നിര്‍ത്തുന്നില്ലെന്നതാണ്. നമ്പര്‍ 9റൂട്ടില്‍ നിന്നുള്ളഒരു യാത്രിക്കന്‍ ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് ശ്വസന പ്രശ്‌നങ്ങള്‍ ഉള്ളയാളാണ്. പലപ്പോഴും ചില സ്‌റ്റോപുകള്‍ നിര്‍ത്താതയൊണ് പോകാറുള്ളതെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് ഇയാള്‍.

കനേഡിയന്‍ യുവതിയായതിന്റെ പേരില്‍ നിരക്ക് കൂടുതലാടിക്കെന്നും പരാതിയുണ്ട്. രാത്രിയില്‍ ബസ് നിര്‍ത്താതെ പോയതായും ഇത് മൂലം ടാക്‌സി വിളിക്കേണ്ടി വന്നെന്നും വ്യക്തമാക്കുന്നു. ഏഴ് ദിവസത്തിനുള്ളില്‍ പരാതികള്‍ കൈകാര്യം ചെയ്യാന്‍ നോക്കാറുണ്ടെന്നാണ് ഡബ്ലിന്‍ ബസ് പറയുന്നത്. ട്വിറ്റര്‍ പേജിലൂടെയും പരാതികള്‍ സ്വീകരിക്കുന്നുണ്ട് ഡബ്ലിന്‍ ബസ്. ട്വിറ്ററില്‍ ഒരു മണിക്കൂറിനുള്ളില്‍ പരാതിയില്‍ മറുപടിയും ലഭിക്കും.

Share this news

Leave a Reply

%d bloggers like this: